കോപ്പ അമേരിക്ക; ബ്രസീല്‍ ടീമില്‍ നെയ്മറില്ല
BY FAR10 May 2024 5:37 PM GMT
X
FAR10 May 2024 5:37 PM GMT
സാവോപോളോ: കോപ്പ അമേരിക്ക 2024 ടൂര്‍ണമെന്റിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. പരിക്ക് മൂലം സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ ടീമില്‍ ഇല്ല. മധ്യനിര താരം കാസിമീറോയെയും ഒഴിവാക്കി. ടോട്ടനം താരം റിചാര്‍ലിസണും ടീമില്‍ ഇടമില്ല. വിനീഷ്യസ് ജൂനിയര്‍, റോഡ്രിഗോ, റാഫീഞ്ഞ, അലിസണ്‍, എഡേഴ്‌സണ്‍, മാര്‍ക്കീനോസ് എന്നിവര്‍ ടീമില്‍ ഇടംപിടിച്ചു.
ഒക്ടോബറില്‍ ഉറുഗ്വേയ്ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ ഗുരുതര പരിക്കേറ്റ നെയ്മര്‍ ജൂനിയറിന് കോപ്പ അമേരിക്ക നഷ്ടമാവുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെയും വന്നിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയനായ നെയ്മര്‍ തിരിച്ചെത്താന്‍ ഓഗസ്റ്റ് വരെ കാത്തിരിക്കേണ്ടിവരുമെന്ന് ബ്രസീല്‍ ടീം ഡോക്ടര്‍ റോഡ്രിഗോ ലാസ്മറും വ്യക്തമാക്കിയിരുന്നു. ജൂണ്‍ 21 മുതല്‍ ജൂലൈ 15 വരെയാണ് കോപ്പ അമേരിക്ക മത്സരങ്ങള്‍.
Next Story
RELATED STORIES
ഹജ്ജ് സേവനത്തിനായി ഐസിഎഫ്, ആര്‍എസ് സി 5000 വോളന്റിയര്‍മാരെ സജ്ജരാക്കും
20 May 2024 5:02 PM GMT1.08 കോടിയുടെ ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ്; കൂട്ടുപ്രതിയെ...
20 May 2024 4:48 PM GMTകൊലയാളിക്കൊപ്പം ഇരയ്ക്കും അറസ്റ്റ് വാറണ്ട്; റദ്ദാക്കണമെന്ന് ഹമാസും...
20 May 2024 4:37 PM GMTചെട്ടിപ്പടി ഗുണ്ടാ ആക്രമണം: പ്രതികള്‍ റിമാന്റില്‍
20 May 2024 4:18 PM GMTസംസ്ഥാന ഹജ്ജ് ക്യാംപിന് കരിപ്പൂരില്‍ തുടക്കം
20 May 2024 3:44 PM GMTഹജ്ജ് ക്യാംപ്: കണ്ണൂരിലെ സംഘാടകസമിതി ഓഫിസ് ഉദ്ഘാടനം 22ന്
20 May 2024 1:18 PM GMT