Palakkad

പാലക്കാട് വന്‍ കഞ്ചാവ് വേട്ട; വനിതയടക്കം ഏഴ് ഒഡീഷ സ്വദേശികള്‍ അറസ്റ്റില്‍

പാലക്കാട് വന്‍ കഞ്ചാവ് വേട്ട; വനിതയടക്കം ഏഴ് ഒഡീഷ സ്വദേശികള്‍ അറസ്റ്റില്‍
X

പാലക്കാട്: 46.8 കിലോഗ്രാം കഞ്ചാവുമായി പാലക്കാട് വനിതയടക്കം ഏഴുപേര്‍ അറസ്റ്റിലായി. ഒഡീഷ സ്വദേശികളായ സിബു മല്ലിക് (19) ദേപാതി മാജി (42), സി കുനാല്‍ മലാബി (22), മിലന്‍ മല്ലിക് (42), ഫിറോജ് മജി (35), കാമില മജി (35), റഫേല്‍ മജി (35) എന്നിവരാണ് അറസ്റ്റിലായത്. തിരുവനന്തപുരം ഷാലിമാര്‍ എക്‌സ്പ്രസില്‍ എസ്- 4 കോച്ചില്‍ നടത്തിയ പരിശോധനയിലാണ് ഒഡീഷ സ്വദേശികളായ യാത്രക്കാരുടെ ബാഗുകളില്‍ രഹസ്യമായി പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന 46 കിലോ 800 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്.

പ്രതികളെല്ലാവരും ഒഡീഷയിലെ ഗജപത് ജില്ലയില്‍ അന്‍ഡബ ഗ്രാമവാസികളും ബന്ധുക്കളുമാണെന്നും പ്രതികളെക്കുറിച്ചും കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ചും മൊത്ത വില്‍പ്പനക്കാര്‍, ഇടനിലക്കാര്‍ എന്നിവരെക്കകുറിച്ചും വിശദമായ അന്വേഷണം ആരംഭിച്ചതായും പോലിസ് അറിയിച്ചു. ഒഡീഷയില്‍നിന്ന് കൊച്ചി, ആലുവ ഭാഗങ്ങളില്‍ വിതരണം ചെയ്യുന്നതിനാണ് കഞ്ചാവ് എത്തിച്ചതെന്ന് പ്രതികള്‍ അറിയിച്ചതായി പോലിസ് പറഞ്ഞു. റെയില്‍വെ പോലിസ് സമീപകാലത്ത് നടത്തിയ വന്‍ കഞ്ചാവ് വേട്ടയാണിതെന്നും തുടര്‍ദിവസങ്ങളിലും കര്‍ശനമായ പരിശോധനകള്‍ നടത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

കേരള റെയില്‍വെ പോലിസ് ഡിവൈഎസ്പിമാരായ കെ എല്‍ രാധാകൃഷ്ണന്‍, എസ് സുനില്‍കുമാര്‍, ഇന്‍സ്‌പെക്ടര്‍ പി വി രമേഷ് എന്നിവര്‍ നല്‍കിയ നിര്‍ദേശപ്രകാരം റെയില്‍വേ പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ എസ് അന്‍ഷാദിന്റെ നേതൃത്വത്തില്‍ എസ്‌ഐ സി ടി ബാബുരാജ്, എഎസ്‌ഐ മണികണ്ഠന്‍, സുനില്‍കുമാര്‍, റെയില്‍വേ ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളായ ജോസ് സോളമന്‍, സി റാജുദ്ദീന്‍, അനില്‍കുമാര്‍, ശിവകുമാര്‍, നൗഷാദ് ഖാന്‍, ഹരിദാസ്, ഷമീര്‍, സഞ്ചു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Next Story

RELATED STORIES

Share it