അട്ടപ്പാടിയില്‍ നാല് ദിവസത്തിനുള്ളില്‍ മൂന്നാമത്തെ ശിശുമരണം നടന്നിട്ടും സര്‍ക്കാര്‍ നോക്കുത്തി: എസ്ഡിപിഐ
BY NSH26 Nov 2021 2:37 PM GMT

X
NSH26 Nov 2021 2:37 PM GMT
മണ്ണാര്‍ക്കാട്: അട്ടപ്പാടി ഊരുകളില്‍ ശിശുമരണം ഒരു തുടര്‍ക്കഥയാവുമ്പോഴും സംസ്ഥാന- കേന്ദ്ര സര്‍ക്കാരുകള്‍ നോക്കുത്തിയായിരിക്കുകയാണെന്ന് എസ്ഡിപിഐ മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡന്റ് സമീര്‍ ചോമേരി. അട്ടപ്പാടിയിലെ കുഞ്ഞുങ്ങളുടെ തുടര്‍ച്ചയായുള്ള മരണം സര്‍ക്കാരുകള്‍ നിഷ്‌ക്രിയ നിലപാടുകള്‍ തുടര്‍ന്നാല്‍ എസ്ഡിപിഐ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അട്ടപ്പാടിയില്‍ മൂന്നുദിവസം പ്രായമായ ആണ്‍കുഞ്ഞാണ് അവസാനമായി മരിച്ചത്. മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ മരണം. വീട്ടിയൂര്‍ ആദിവാസി ഊരിലെ ഗീതു- സുനീഷ് ദമ്പതികളുടെ ആണ്‍കുഞ്ഞാണ് മരിച്ചത്. കഴിഞ്ഞ നാലുദിവസത്തിനുള്ളില്‍ അട്ടപ്പാടിയില്‍നിന്ന് റിപോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ മരണമാണ് ഇത്. ഈവര്‍ഷം ഇതുവരെ 10 കുട്ടികള്‍ മരിച്ചുവെന്നാണ് കണക്ക്.
Next Story
RELATED STORIES
വനിതാ നേതാവിന് അശ്ലീല സന്ദേശം: സിപിഎം പാക്കം ലോക്കല് സെക്രട്ടറി...
4 Feb 2023 2:34 PM GMTകേരള ബജറ്റ് 2023: ലൈഫ് മിഷന് 1,436 കോടി, കൃഷിക്കായി 971 കോടി; പ്രധാന...
3 Feb 2023 5:18 AM GMTകേന്ദ്ര ബജറ്റ് അവതരണം തുടങ്ങി; സൗജന്യ ഭക്ഷണപദ്ധതി ഒരുവര്ഷം കൂടി...
1 Feb 2023 6:39 AM GMTജാര്ഖണ്ഡില് പാര്പ്പിട സമുച്ചയത്തില് വന് തീപ്പിടിത്തം; മൂന്ന്...
1 Feb 2023 1:48 AM GMTനയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് അംഗീകരിച്ച് മന്ത്രിസഭായോഗം
19 Jan 2023 8:02 AM GMTബജ്റംഗ്ദള് നേതാവ് നേത്രാവതി നദിയില് മരിച്ച നിലയില് (വീഡിയോ)
12 Jan 2023 2:04 PM GMT