കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

പദ്ധതിയുടെ ഉദ്ഘാടനം ട്രസ്റ്റ് ചെയര്‍മാന്‍ ടി അബ്ദുര്‍റഹ്്മാന്‍ ബാഖവി നിര്‍വഹിച്ചു

കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

തൃപ്പനച്ചി: മഞ്ചേരി സത്യസരണി എജ്യുക്കേഷനല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ മഞ്ചേരിക്കടുത്ത തൃപ്പനച്ചിയില്‍ നടപ്പാക്കിയ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ട്രസ്റ്റ് ചെയര്‍മാന്‍ ടി അബ്ദുര്‍റഹ്്മാന്‍ ബാഖവി നിര്‍വഹിച്ചു. രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന തൃപ്പനച്ചി പൊത്തങ്ങോട് പ്രദേശത്താണ് അങ്കണവാടി അടക്കം പത്തിലേറെ കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന പദ്ധതി നടപ്പാക്കിയത്. പോപുലര്‍ ഫ്രണ്ട് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി പി റഫീഖ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെംബര്‍ അബ്ദുസ്സലാം, കെ വി ഹാറൂണ്‍ ഹാജി, പി കെ കരീം മാസ്റ്റര്‍, ടി കെ ഷൗക്കത്തലി, റാഫി തെന്നാടന്‍, എന്‍ എച്ച് അബ്ദുല്‍ ഗഫൂര്‍ സംസാരിച്ചു.
RELATED STORIES

Share it
Top