Malappuram

ബേക്കറി നിര്‍മാണ യൂനിറ്റില്‍നിന്ന് പുഴുവരിച്ച കോഴിമുട്ടകള്‍ പിടിച്ചെടുത്തു

ഇന്ന് രാവിലെ നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് പെരിന്തല്‍മണ്ണ നഗരസഭയിലെ ജൂബിലി റോഡിലെ ബേക്കറി നിര്‍മാണ യൂനിറ്റില്‍നിന്ന് ബേക്കറി സാധനങ്ങള്‍ നിര്‍മിക്കുന്നതിന് വേണ്ടി സൂക്ഷിച്ചുവച്ച പുറന്തോട് പൊട്ടിയതും, കേടായതും, പുഴുവരിക്കുന്നതും ഉപയോഗ്യമല്ലാത്തതുമായ 260 കോഴിമുട്ടകള്‍ പിടിച്ചെടുത്തത്.

ബേക്കറി നിര്‍മാണ യൂനിറ്റില്‍നിന്ന് പുഴുവരിച്ച കോഴിമുട്ടകള്‍ പിടിച്ചെടുത്തു
X

പെരിന്തല്‍മണ്ണ: ബേക്കറി നിര്‍മാണ യൂനിറ്റില്‍നിന്ന് പലഹാരങ്ങള്‍ നിര്‍മിക്കുന്നതിനായി സൂക്ഷിച്ചിരുന്ന ഉപയോഗശൂന്യമായ കോഴിമുട്ടകള്‍ പിടിച്ചെടുത്തു. ഇന്ന് രാവിലെ നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് പെരിന്തല്‍മണ്ണ നഗരസഭയിലെ ജൂബിലി റോഡിലെ ബേക്കറി നിര്‍മാണ യൂനിറ്റില്‍നിന്ന് ബേക്കറി സാധനങ്ങള്‍ നിര്‍മിക്കുന്നതിന് വേണ്ടി സൂക്ഷിച്ചുവച്ച പുറന്തോട് പൊട്ടിയതും, കേടായതും, പുഴുവരിക്കുന്നതും ഉപയോഗ്യമല്ലാത്തതുമായ 260 കോഴിമുട്ടകള്‍ പിടിച്ചെടുത്തത്. ബേക്കറി പലഹാരനിര്‍മാണത്തിന് ഇത്തരത്തിലുള്ള ഉപയോഗയോഗ്യമല്ലാത്ത കോഴിമുട്ടകള്‍ നഗരത്തില്‍ വിതരണം ചെയ്യുന്നതിന് ചില ഏജന്‍സികള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

ഹാനികരവും, അപകടകരവുമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയേക്കാവുന്ന കോഴിമുട്ടകളാണ് പിടിച്ചെടുത്തിരിക്കുന്നത്. ഇത്തരം മുട്ടകള്‍ ഉപയോഗിച്ച സ്ഥാപനത്തിനെതിരേ നഗരസഭ കേരള മുനിസിപ്പാലിറ്റി ആക്ട് പ്രകാരം നോട്ടീസ് നല്‍കിയിട്ടുണ്ട്. സ്ഥാപനം അടച്ചുപൂട്ടുന്നതടക്കം നിയമനടപടികള്‍ സ്വീകരിക്കുമെന്നും തുടര്‍ദിവസങ്ങളില്‍ കര്‍ശനപരിശോധനകള്‍ നടത്തുമെന്നും നഗരസഭാ സെക്രട്ടറി എസ് അബ്ദുല്‍ സജിം അറിയിച്ചു. നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദിലീപ് കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി രാജീവന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

Next Story

RELATED STORIES

Share it