Malappuram

ട്രോമാ കെയര്‍ വോളന്റിയര്‍മാര്‍ക്ക് ആദരം

ട്രോമാ കെയര്‍ വോളന്റിയര്‍മാര്‍ക്ക് ആദരം
X

സിദ്ധീഖാബാദ്: നിസ്വാര്‍ഥ സേവന പ്രവര്‍ത്തനങ്ങളിലൂടെ ഒരു പ്രദേശത്തിനാകെ കൈത്താങ്ങായി മാറിയ ട്രോമാ കെയര്‍ വോളന്റിയര്‍മാരായ പി എം ശറഫുദ്ദീന്‍, പി എം ശിഹാബ് എന്നിവര്‍ക്ക് 'സിദ്ധീഖാബാദ് കൂട്ടായ്മ'യുടെ ആദരം. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കലാം മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. നാട് മുഴുവന്‍ ഭീതിയോടെ സ്വന്തം വീടുകളിലൊതുങ്ങിയ നേരത്തും ചുറ്റുവട്ടത്തെ ആകുലതകളിലേക്ക് ഓടിയെത്തുന്ന കാരുണ്യത്തിന്റെ മാലാഖമാരാണ് സന്നദ്ധ പ്രവര്‍ത്തകരെന്നും ഇവര്‍ നാടിന്റെ അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ഡ് മെംബര്‍ പി എം അശ്‌റഫ് അധ്യക്ഷത വഹിച്ചു. പാമങ്ങാടന്‍ അബ്ദുര്‍ റഹ്മാന്‍ ഹാജി, മുസ്തഫ പാമങ്ങാടന്‍, എന്‍ജിനീയര്‍ മൊയ്തീന്‍ കുട്ടി, അബ്ദുസ്സലാം ചെറാഞ്ചീരി, ഉബൈദ് പഴേരി, ഇബ്രാഹീം പാമങ്ങാടന്‍, പി എം അശ്‌റഫ് ഹൈദരാബാദ്, സൈനുല്‍ ആബിദീന്‍ തങ്ങള്‍, റഫീഖ് പാമങ്ങാടന്‍, ഡോ. അഹമ്മദ് മുഹ്‌യദ്ദീന്‍, എ പി അശ്‌റഫ്, പി ടി ബഷീര്‍, എ കെ ലത്തീഫ്, ഹൈദര്‍ പഴേരി(മാനു), 'സിദ്ധീഖാബാദ് കൂട്ടായ്മ' അഡ്മിന്‍ പി ടി അനസ്, ടി കെ റാസിബ് സംസാരിച്ചു.


Next Story

RELATED STORIES

Share it