അടച്ചിട്ട വീട്ടില്‍ മോഷണം; അലമാരയില്‍ സൂക്ഷിച്ച 12 പവന് സ്വര്‍ണവും 1.2 ലക്ഷം രൂപയും നഷ്ടപ്പെട്ടു

പരപ്പനങ്ങാടി: അടച്ചിട്ട വീട്ടില്‍ മോഷണം. വീട്ടുകാര്‍ ആശുപത്രിയില്‍ പോയ സമയത്താണ് കവര്‍ച്ച നടന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന 12 പവന് സ്വര്‍ണാഭരണങ്ങളും 1,20,000 രൂപയും നഷ്ടപ്പെട്ടു. ചാപ്പപ്പടി കളത്തിങ്ങല്‍ സൈതലവിക്കോയ എന്ന കെ ജെ കോയയുടെവീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാര്‍ പരപ്പനങ്ങാടി പോലിസില്‍ പരാതി നല്കി. ഞായറാഴ്ചഉച്ചയ്ക്ക് കോട്ടയം വൈക്കത്ത് ആശുപത്രിയില്‍ ചികില്‍സയിലുള്ള ബന്ധുവിനെ കാണാന്‍പോയ വീട്ടുകാര്‍ തിങ്കള്‍ പുലര്‍ച്ചെ 3.30ഓടെ തിരിച്ചെത്തി.
പൂട്ടിയിട്ടിരുന്ന ഗേറ്റ് തുറന്ന് അകത്തുകടന്നപ്പോള്‍ വീടിന്റെ മുന്‍വാതില്‍ തുറന്ന നിലയിലും വീടിനകത്തെ അലമാരയിലെയും മറ്റും സാധനങ്ങളാകെ വാരിവലിച്ചിട്ട നിലയിലുമായിരുന്നു. മുന്‍ഭാഗത്തെ വാതിലിന്റെ ലോക്ക് അടര്‍ത്തിയാണ് അകത്തുകടന്നത്. കോലായിലും വാതിലിന് സമീപത്തും മറ്റ് വീടിന്റെ പരിസരങ്ങളിലും മുളകുപൊടി വിതറിയ നിലയിലാണ്. രാവിലെ പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. മലപ്പുറത്തുനിന്ന് ഡോഗ് സ്ക്വാഡ് എത്തിയെങ്കിലും മുളക് വിതറിയതിനാല്‍ പരിശോധന നടന്നില്ല. തുടര്‍ന്ന് വിരലടയാള വിദഗ്ധരടങ്ങുന്ന സംഘമെത്തി തെളിവുകള്‍ ശേഖരിച്ചു. പരപ്പനങ്ങാടി പോലിസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.
RELATED STORIES
പെരിന്തൽമണ്ണയിലെ പോസ്റ്റൽ ബാലറ്റ് കാണാതായ സംഭവം; പോലിസ് കേസെടുത്തു
27 Jan 2023 6:29 AM GMTസി എൻ അഹ്മദ് മൗലവി എൻഡോവ്മെന്റ് അവാർഡ് വിതരണം ജനുവരി 31ന്
27 Jan 2023 6:00 AM GMTബൈക്കിലെത്തിയ സംഘം വയോധികയുടെ മാല കവർന്നു
27 Jan 2023 5:38 AM GMTയുഎസിൽ പോലിസ് വാഹനം ഇടിച്ച് ഇന്ത്യൻ വിദ്യാർഥിനി മരിച്ചു
27 Jan 2023 5:07 AM GMTപോലിസിനെതിരേ ആത്മഹത്യാകുറിപ്പ്; കൊല്ലത്ത് വിദ്യാർഥി ജീവനൊടുക്കാൻ...
27 Jan 2023 4:40 AM GMTപൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിക്കുള്ള തുക കൂട്ടിയില്ല
27 Jan 2023 2:57 AM GMT