Malappuram

എസ്‌വൈഎഫ് പ്രസിദ്ധീകരണ കാംപയിന്‍ സപ്തംബര്‍ 10 മുതല്‍

എസ്‌വൈഎഫ് പ്രസിദ്ധീകരണ കാംപയിന്‍ സപ്തംബര്‍ 10 മുതല്‍
X

മലപ്പുറം: നുസ്‌റത്ത് ബുല്‍ബുല്‍ നേരിന്റെ നേര്‍വായനയ്ക്ക് എന്ന പ്രമേയത്തില്‍ കേരള സംസ്ഥാന സുന്നി യുവജന ഫെഡറേഷന്‍ (എസ്‌വൈഎഫ്) പ്രസിദ്ധീകരണ കാംപയിന്‍ സപ്തംബര്‍ പത്ത് മുതല്‍ ഓക്ടോബര്‍ പത്ത് വരെ സംസ്ഥാനതലത്തില്‍ നടക്കും. ലോഞ്ചിങ്, വ്യൂ പോയിന്റ്, ലീഡേഴ്‌സ് വോയ്‌സ്, വീക്കെന്‍ഡ് ലെക്ചര്‍, ഇന്‍സ്‌ക്രിപ്ഷന്‍, എന്റോള്‍, ഹോണറിങ്, സ്വീറ്റ് ലയര്‍, ലാന്‍ഡിങ് എന്നിവയാണ് കാംപയിന്‍ പരിപാടികള്‍. കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി മൗലാനാ എ നജീബ് മൗലവി കാംപയിന്‍ ഉദ്ഘാടനം ചെയ്യും. എസ്‌വൈഎഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹാശിം ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിക്കും. സയ്യിദ് ഹസന്‍ സഖാഫ് തങ്ങള്‍ കൊടക്കല്‍, അലി അക്ബര്‍ മൗലവി, ഇ പി അശ്‌റഫ് ബാഖവി, യു മുജീബ് വഹബി എന്നിവര്‍ സംസാരിക്കും.

Next Story

RELATED STORIES

Share it