Malappuram

എസ്‌വൈഎഫ് മീഡിയാ ഫോക്കസ് കാംപയിന്‍ ജൂലൈ 20 മുതല്‍

എസ്‌വൈഎഫ് മീഡിയാ ഫോക്കസ് കാംപയിന്‍ ജൂലൈ 20 മുതല്‍
X

മലപ്പുറം: സോഷ്യല്‍ മീഡിയ നേരിന്, നന്‍മയ്ക്ക് എന്ന ശീര്‍ഷകത്തില്‍ സംസ്ഥാന തലത്തില്‍ ' മീഡിയ ഫോക്കസ്' കാംപയിന്‍ ജൂലൈ 20 മുതല്‍ ആഗസ്ത് 20 വരെ നടത്താന്‍ എസ്‌വൈഎഫ് മീഡിയ വിങ് സ്‌റ്റേറ്റ് കമ്മിറ്റി തീരുമാനിച്ചു. മീഡിയ പരിശീലനം, ബോധവല്‍ക്കരണം തുടങ്ങി വിവിധ പരിപാടികള്‍ ഇതിന്റെ ഭാഗമായി നടക്കും.

സ്‌റ്റേറ്റ് മീറ്റ് എസ്‌വൈഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഷ്‌റഫ് ബാഖവി കാളികാവ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ചെയര്‍മാന്‍ സയ്യിദ് മുസമ്മില്‍ ജിഫ്‌രി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ മരുത അബ്ദുല്‍ ലത്തീഫ് മൗലവി ആമുഖ പ്രഭാഷണം നടത്തി. അമീന്‍ ദാറാനി വയനാട്, ആഷിഖ് കണ്ണൂര്‍, മുജീബ് വഹബി അടിമാലി, അസീസ് മൗലവി കരുളായി, ഷബീബ് വണ്ടൂര്‍, റാഷിദ് വേങ്ങര ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.

Next Story

RELATED STORIES

Share it