Malappuram

എസ്‌വൈഎഫ് ബുല്‍ബുല്‍ നുസ്‌റത്ത് കാംപയ്ന്‍ സമാപിച്ചു

സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറിയും നുസ്രത്ത്ബുല്‍ബുല്‍ പത്രാധിപരുമായ മൗലാനാ എ നജീബ് മൗലവി സമാപന സന്ദേശം നല്‍കി.

എസ്‌വൈഎഫ് ബുല്‍ബുല്‍ നുസ്‌റത്ത് കാംപയ്ന്‍ സമാപിച്ചു
X

മലപ്പുറം: സുന്നി യുവജന ഫെഡറേഷന്‍ സംസ്ഥാന കമ്മറ്റിക്കുകീഴില്‍ ആഗസ്ത് 20ന് ആരംഭിച്ച എസ്‌വൈഎഫ് നുസ്രത്ത്ബുല്‍ബുല്‍ ദൈ്വമാസ കാംപയ്ന്‍ സമാപിച്ചു. സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറിയും നുസ്രത്ത്ബുല്‍ബുല്‍ പത്രാധിപരുമായ മൗലാനാ എ നജീബ് മൗലവി സമാപന സന്ദേശം നല്‍കി.

കാംപയ്‌നിന്റെ ഭാഗമായി നടന്ന ഫോക്കസിങ്, വെബിനാര്‍, റീപ്ലെ കോര്‍ണര്‍ തുടങ്ങി വിവിധ പരിപാടികളില്‍ മുനവ്വറലി ശിഹാബ് തങ്ങള്‍, കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. ടി കെ ഹംസ, സംസ്ഥാന ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, പൊന്നുരുന്തി കുഞ്ഞിമുഹമ്മദ് മുസ്‌ല്യാര്‍, പി ഉബൈദുല്ല എംഎല്‍എ, അഡ്വ. എ എം . ആരിഫ് എംപി, ഡോ.ഹുസൈന്‍ രണ്ടത്താണി, സി ഹംസസാഹിബ്, അന്നസീം ചീഫ് എഡിറ്റര്‍ സി എ മൂസമൗലവി, ഓണംപിള്ളി അബ്ദുസ്സലാം മൗലവി, സയ്യിദ് ഹസന്‍ സഖാഫ് തങ്ങള്‍, പി ശാദുലി നാദാപുരം, അഡ്വ. ഫാറൂഖ് മുഹമ്മദ്, കാട്ടാമ്പിള്ളി മുഹമ്മദ് മൗലവി, ഡോ. കെ കെ സുലൈമാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മോണിങ് സെറിമണി എസ്‌വൈഎഫ് സംസ്ഥാന പ്രസിഡന്റ് ഹാശിം ബാഫഖി തങ്ങള്‍ ഉത്ഘാടനം ചെയ്തു. ബുല്‍ബുല്‍ ഡയരക്ടര്‍ ബോര്‍ഡ് സെക്രട്ടറി അലി അക്ബര്‍ മൗലവി അധ്യക്ഷത വഹിച്ചു. എസ്‌വൈഎഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ പി അഷ്‌റഫ് ബാഖവി, സെക്രട്ടറി കെ സദഖത്തുള്ള മൗലവി സംസാരിച്ചു.


Next Story

RELATED STORIES

Share it