Malappuram

എസ്ഡിപിഐ ഇഫ്താര്‍ സംഗമം നടത്തി

എസ്ഡിപിഐ ഇഫ്താര്‍ സംഗമം നടത്തി
X

മലപ്പുറം: എസ്ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ജില്ലയിലെ മുഴുവന്‍ മീഡിയ പ്രതിനിധികള്‍,പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംഗമിച്ചു. മലപ്പുറം എയര്‍ലൈന്‍സ് ഹോട്ടലില്‍ സംഘടിപ്പിച്ച പരിപാടിയില്‍ എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അജ്മല്‍ ഇസ്മയില്‍,റോയ് അറക്കല്‍, സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍,ജില്ലാ പ്രസിഡന്റ് ഡോ. സി എച്ച് അഷ്‌റഫ് തുടങ്ങിയവര്‍ സംസാരിച്ചു.

വൈസ് പ്രസിഡണ്ട് എ ബീരാന്‍കുട്ടി,സെക്രട്ടറി എന്‍ മുര്‍ശിദ് ശമീം,ട്രഷറര്‍ കെ സി സലാം,കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ പ്രസിഡന്റ് ശംസുദ്ദീന്‍ മുബാറക്,സെക്രട്ടറി കെപിഎം റിയാസ്, യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ മഹേഷ് കുമാര്‍, വി അജയ് കുമാര്‍, യൂണിയന്‍ അംഗങ്ങളായ പ്രശാന്ത് നിലമ്പൂര്‍,വിമല്‍ കോട്ടയ്ക്കല്‍, ഇനാമുറഹ്മാന്‍, വിനോയ് മാത്യു, സുരേഷ് എടപ്പാള്‍,ഷമീര്‍ കല്ലായി,മുജീബ് പുള്ളിച്ചോല, സി പി സുബൈര്‍, കെപിഒ റഹ്മത്തുല്ല തുടങ്ങിയവര്‍ പങ്കെടുത്തു.



Next Story

RELATED STORIES

Share it