താനൂരില്‍ സ്‌കൗട്ട്‌സ് ഭവന്‍ നിര്‍മിക്കും: മന്ത്രി വി അബ്ദുര്‍റഹിമാന്‍
50 വര്‍ഷങ്ങള്‍ക്കു മുമ്പ് 1970ല്‍ മലപ്പുറം ജില്ലയിലെ തന്നെ ആദ്യകാല സ്‌കൗട്ട് യൂനിറ്റുകളിലൊന്നായ ദേവദാര്‍ ഗവ. ഹയര്‍ സെക്കന്‍ഡി സ്‌കൂളില്‍ ജില്ലാ ആസ്ഥാനം വരുന്നതോടെ സ്‌കൗട്ട്‌സ് പ്രസ്ഥാനത്തിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് മുതല്‍ കൂട്ടാവും.

താനുര്‍: കേരളാ സ്‌റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് തിരൂരങ്ങാടി ജില്ലാ അസോസിയേഷന്‍ ആസ്ഥാനമായി താനൂര്‍ ദേവദാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌കൗട്ട്‌സ് ഭവന്‍ നിര്‍മിക്കുമെന്ന് കായിക മന്ത്രി വി അബ്ദുര്‍റഹിമാന്‍ പറഞ്ഞു.
ജനപ്രതിനിധികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവരുമായി സ്‌കൂളില്‍ നടത്തിയ അവലോകന യോഗത്തിലാണ് മന്ത്രി ഈക്കാര്യം അറിയിച്ചത്. കേരള സ്‌റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് തിരുരങ്ങാടി ജില്ലാ അസോസിയേഷന്‍ പ്രസിഡന്റ് കൂടിയാണ് മന്ത്രി.
50 വര്‍ഷങ്ങള്‍ക്കു മുമ്പ് 1970ല്‍ മലപ്പുറം ജില്ലയിലെ തന്നെ ആദ്യകാല സ്‌കൗട്ട് യൂനിറ്റുകളിലൊന്നായ ദേവദാര്‍ ഗവ. ഹയര്‍ സെക്കന്‍ഡി സ്‌കൂളില്‍ ജില്ലാ ആസ്ഥാനം വരുന്നതോടെ സ്‌കൗട്ട്‌സ് പ്രസ്ഥാനത്തിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് മുതല്‍ കൂട്ടാവും.
സ്‌കൂളില്‍ ചേര്‍ന്ന അവലോക യോഗത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം ഗണേഷന്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി കെ എം ഷാഫി, താനാളൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ എം മല്ലിക, പ്രധാനാധ്യാപകന്‍ കെ അബ്ദുസ്സലാം, പിടിഎ പ്രസിഡന്റ് ഇ അനോജ്, എസ്എംസി ചെയര്‍മാന്‍ അനില്‍ തലപ്പള്ളി, ഡെപ്യുട്ടി എച്ച്എം പി ബിന്ദു, സ്റ്റാഫ് സെക്രട്ടറിമാരായ എം ഹംസ, കെ കെ ബിജു രക്ഷിതാക്കളുടെ പ്രതിനിധികളായ മുജിബ് താനാളൂര്‍, ഖാലിദ് ചെമ്പ്ര, എം സലീം, സി ജീഷ്‌റ പങ്കെടുത്തു.
RELATED STORIES
തിയ്യതി നോക്കി ഇനി മെസേജ് തിരയാം... പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്
26 Jan 2023 7:33 AM GMTസ്‌കൂള്‍ ബസ്സുകള്‍ ട്രാക്ക് ചെയ്യുന്നതിന് 'വിദ്യാ വാഹന്‍' മൊബൈല്‍...
4 Jan 2023 5:45 AM GMTഅയച്ച സന്ദേശം തിരുത്തണോ ? ഇതാ വരുന്നു വാട്സ് ആപ്പില്‍ പുതിയ ഫീച്ചര്‍
19 Sep 2022 10:51 AM GMTഎസ്ബിഐ ബാങ്കിങ് സേവനങ്ങള്‍ ഇനി വാട്സ് ആപ്പിലും; രജിസ്റ്റര്‍...
29 Aug 2022 7:48 AM GMTഈ ആപ്പുകള്‍ നിങ്ങളുടെ ഫോണിലുണ്ടോ ? ഉടന്‍ ഡിലീറ്റ് ചെയ്യുക !...
20 Aug 2022 6:11 AM GMTയൂ ട്യൂബ് സ്ട്രീമിങ് വീഡിയോ പ്ലാറ്റ്ഫോം രംഗത്തേക്ക്
13 Aug 2022 4:24 AM GMT