ചന്ദന മരങ്ങള്‍ മോഷണം പോയതായി പരാതി

ചന്ദന മരങ്ങള്‍ മോഷണം പോയതായി പരാതി

പെരിന്തല്‍മണ്ണ: സ്‌കൂള്‍ പറമ്പിലെ ചന്ദന മരങ്ങള്‍ മോഷണം പോയതായി പരാതി. ആനമങ്ങാട് പരിയാപുരം എല്‍ പി സ്‌കൂളിന്റെ പറമ്പില്‍ നിന്നാണ് രണ്ട് ചന്ദനമരങ്ങള്‍ രാത്രി മുറിച്ചുമാറ്റിയ നിലയില്‍ കണ്ടെത്തിയത്. ചന്ദന മോഷ്ടാക്കള്‍ രാത്രി മുറിച്ചുകൊണ്ട് പോയതാണെന്ന് സ്‌കൂള്‍ മാനേജര്‍ പോലിസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പ്രദേശത്ത് ചന്ദനമരങ്ങള്‍ മുറിച്ചുകൊണ്ട് പോകുന്നവര്‍ പ്രവര്‍ത്തിക്കുന്നതായി സൂചനയുണ്ട്. പെരിന്തല്‍മണ്ണ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

RELATED STORIES

Share it
Top