രക്ഷാകര്‍തൃ ബോധനം സംഘടിപ്പിച്ചു

രക്ഷാകര്‍തൃ ബോധനം സംഘടിപ്പിച്ചു

അരീക്കോട്: സാമൂഹിക അവബോധമുള്ള തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ തെരട്ടമ്മല്‍ എഎംയുപി സ്‌കൂളില്‍ രക്ഷാകര്‍തൃ ബോധനം സംഘടിപ്പിച്ചു. ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ ഷൗക്കത്തിലി ഉദ്ഘാടനം ചെയ്തു. പ്രമുഖ മോട്ടിവേറ്ററും പോലിസ് ഓഫിസറുമായ ഫിലിപ്പ് മമ്പാട് നേതൃത്വം നല്‍കി. കുട്ടികളിലെ മാനസികവും സാമൂഹികവുമായ വളര്‍ച്ചയില്‍ രക്ഷിതാക്കളുടെ പങ്ക് ബോധ്യപ്പെടുത്തുകയും കുട്ടികളുടെ വളര്‍ച്ചയുടെ ഘട്ടത്തില്‍ രക്ഷിതാവിന്റെ മനശാസ്ത്ര പരമായ സമീപനവും സ്വീകരിക്കേണ്ട രീതികളും വിശദീകരിക്കുകയും ചെയ്തു. പിടിഎ പ്രസിഡന്റ് ടി പി അന്‍വര്‍, പ്രധാനാധ്യാപകന്‍ ടി അഹമ്മദ് സലീം, സ്‌കൂള്‍ മാനേജര്‍ ഹബീബുല്ല, അബൂട്ടി ഹാജി, കെ കെ ഹരിദാസ് സംസാരിച്ചു. തുടര്‍ന്ന് ഷിഹാബ് താഴത്തങ്ങാടി നയിച്ച സംഗീത നിശ അരങ്ങേറി.
RELATED STORIES

Share it
Top