ഭിന്ന ശേഷിക്കാരായ കുട്ടികള്‍ക്ക് പ്രത്യേക ഓണാഘോഷം
പരപ്പനങ്ങാടി: പരപ്പനങ്ങാടി ബിആര്‍സിയുടെ കീഴിലെ തൊണ്ണൂറോളം ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി പ്രത്യേക ഓണ വിരുന്നും കലാപരിപാടികളും നടന്നു. രാജീവ് ഗാന്ധി കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ചെയര്‍മാര്‍ നിയാസ് പുളിക്കലകത്തിന്റെ വീട്ട് മുറ്റത്ത് ചേര്‍ന്ന പരിപാടിയില്‍ മുന്നൂറോളം പേര്‍ പങ്കെടുത്തു.
ബിആര്‍സിയും ലയണ്‍സ് ക്ലബും കളിയില്‍ അല്‍പം കാര്യം കെപിഎച്ച് റോഡ്, രാജീവ് ഗാന്ധികള്‍ച്ചറല്‍ ഫൗണ്ടേഷന്‍ എന്നിവര്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. നിയാസ് പുളിക്കലകത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടി ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷനല്‍ ചെയര്‍മാന്‍ നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. പട്ടുറുമാല്‍ഫെയിം ഫിറോസ് ബാബു മുഖ്യ പ്രഭാഷണം നടത്തി. മുനിസിപ്പാലിറ്റി കൗണ്‍സിലര്‍മാര്‍, ഹുസൈന്‍ ഹാജി, സിദ്ധാര്‍ത്ഥന്‍, ജയപ്രകാശ്, രാജഗോപാല്‍ കമ്മത്ത്, മോഹന കൃഷ്ണന്‍, ദേവിക, പി മോഹനന്‍, വിശ്വനാഥന്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികള്‍ക്കായി മാജിക് ഷോ, വിവിധ കലാപരിപാടികള്‍, നാടന്‍പാട്ട് തുടങ്ങി അനേകം പരിപാടികള്‍ അരങ്ങേറി.
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്‍...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT