ജില്ലാ വിഭജനം എന്തുകൊണ്ട്; പൊന്നാനിയില്‍ എസ്ഡിപിഐ സെമിനാര്‍
ജില്ലാവിഭജനം അനിവാര്യമാണെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിച്ച എസ്ഡിപിഐ സംസ്ഥാന സമിതി അംഗം ജലീല്‍ നീലാമ്പ്ര പറഞ്ഞു.
പൊന്നാനി: ജില്ലാ വിഭജനം എന്തുകൊണ്ട് എന്ന വിഷയത്തില്‍ എസ്ഡിപിഐ പൊന്നാനി മണ്ഡലം കമ്മിറ്റി പൊന്നാനി ചന്തപ്പടി സിറ്റി സെന്ററില്‍ സെമിനാര്‍ സംഘടിപ്പിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നു വയനാട് ജില്ലയിലെ ജനങ്ങള്‍ക്ക് കിട്ടുന്നതും ജനസാന്ദ്രത കൂടിയ മലപ്പുറം ജില്ലയിലെ ജനങ്ങള്‍ക്ക് കിട്ടുന്നതും ഒരുപോലെയാണ്. അതുകൊണ്ടുതന്നെ ജില്ലാവിഭജനം അനിവാര്യമാണെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിച്ച എസ്ഡിപിഐ സംസ്ഥാന സമിതി അംഗം ജലീല്‍ നീലാമ്പ്ര പറഞ്ഞു.
ഡിസിസി സെക്രട്ടറി ടി കെ അഷ്‌റഫ് എഫ്, ജില്ലാ പഞ്ചായത്ത് അംഗം ഹനീഫ പുതുപ്പറമ്പ്, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി മുഹമ്മദ് പൊന്നാനി, പിഡിപി പൊന്നാനി മണ്ഡലം സെക്രട്ടറി അഷ്‌റഫ് പൊന്നാനി, എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി എ കെ അബ്ദുല്‍ മജീദ്, പിസിഡബ്ല്യുഎഫ് പ്രതിനിധി ഇബ്രാഹിം മാളിയേക്കല്‍, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ കമ്മിറ്റി അംഗം മുജീബ് ഐങ്കലം, പൊന്നാനി താലൂക്ക് ജനകീയ കൂട്ടായ്മ സെക്രട്ടറി സിദ്ദീഖ് മൗലവി ഐലക്കാട്, അന്‍വര്‍ പഴഞ്ഞി, റെജീഷ് അത്താണി സംസാരിച്ചു. ഫത്താഹ് പൊന്നാനി മോഡറേറ്ററായിരുന്നു
RELATED STORIES
'ഹിന്ദുവിന്റെ വിപരീതപദം മുസ്ലിം എന്ന് പഠിപ്പിക്കുന്നു',സംഘപരിവാര്‍...
26 Jan 2023 12:55 PM GMTമലബാര്‍ സമരനേതാക്കള്‍ സ്വാതന്ത്ര്യസമര സേനാനികളല്ല; നിലപാട്...
26 Jan 2023 6:12 AM GMTഇന്ന് റിപബ്ലിക് ദിനം; രാജ്യമെങ്ങും വിപുലമായ ആഘോഷപരിപാടികള്‍
26 Jan 2023 1:45 AM GMTവധശ്രമക്കേസ്: ലക്ഷദ്വീപ് മുന്‍ എംപി മുഹമ്മദ് ഫൈസലിനെതിരായ...
25 Jan 2023 6:46 AM GMTഗുജറാത്ത് വംശഹത്യയ്ക്കിടെ 17 മുസ്ലിംകളെ കൂട്ടക്കൊല ചെയ്ത കേസ്: 22...
25 Jan 2023 5:06 AM GMTബിബിസി ഡോക്യുമെന്ററി പ്രദര്‍ശനത്തിനിടെ ജെഎന്‍യുവില്‍ കല്ലേറ്;...
25 Jan 2023 2:10 AM GMT