Malappuram

മലപ്പുറത്ത് ഇന്ന് 3,051 പേര്‍ക്ക് കൊവിഡ്; ജില്ലയില്‍ വൈറസ് മുക്തരായവരുടെ എണ്ണം നാലുലക്ഷം കടന്നു

മലപ്പുറത്ത് ഇന്ന് 3,051 പേര്‍ക്ക് കൊവിഡ്; ജില്ലയില്‍ വൈറസ് മുക്തരായവരുടെ എണ്ണം നാലുലക്ഷം കടന്നു
X

മലപ്പുറം: ജില്ലയില്‍ ഇതുവരെ നാല് ലക്ഷത്തിലധികം പേര്‍ കൊവിഡ് രോഗമുക്തരായി. ഇന്ന് 2,119 പേര്‍ രോഗമുക്തരായതോടെയാണ് ജില്ലയിലെ കണക്ക് നാല് ലക്ഷം പിന്നിട്ടത്. 4,00,325 പേരാണ് ഇതുവരെയായി ജില്ലയില്‍ കൊവിഡ് മുക്തരായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. രോഗവ്യാപന ഭീതിക്കിടയിലും കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഊര്‍ജം പകരുന്നതാണ് പുതിയ കണക്കുകള്‍.

അതേസമയം, ഞായറാഴ്ച ജില്ലയില്‍ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന നാല് പേര്‍ക്കുള്‍പ്പടെ 3,051 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. 17.90 ശതമാനമാണ് ജില്ലയിലെ ഈ ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 2,965 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 36 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായത്. കൂടാതെ വിദേശത്തുനിന്ന് ജില്ലയിലെത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 43 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

74,517 പേരാണ് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 30,182 പേര്‍ വിവിധ കേന്ദ്രങ്ങളിലായി ചികില്‍സയില്‍ കഴിയുകയാണ്. കൊവിഡ് പ്രത്യേക ചികില്‍സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 783 പേരും കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 526 പേരും 177 പേര്‍ കൊവിഡ് സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 474 പേരും ശേഷിക്കുന്നവര്‍ വീടുകളിലുമാണ് കഴിയുന്നത്. ജില്ലയില്‍ ഇതുവരെ 1,665 പേരാണ് കൊവിഡ് ബാധിതരായി മരണപ്പെട്ടിട്ടുള്ളത്.

മലപ്പുറം ജില്ലയില്‍ പ്രാദേശികാടിസ്ഥാനത്തില്‍ രോഗബാധിതരായവരുടെ എണ്ണം ചുവടെ

എ.ആര്‍ നഗര്‍ 26

ആലങ്കോട് 24

ആലിപ്പറമ്പ് 26

അമരമ്പലം 22

ആനക്കയം 40

അങ്ങാടിപ്പുറം 25

അരീക്കോട് 55

ആതവനാട് 57

ഊരകം 19

ചാലിയാര്‍ 23

ചീക്കോട് 60

ചേലേമ്പ്ര 14

ചെറിയമുണ്ടം 12

ചെറുകാവ് 27

ചോക്കാട് 28

ചുങ്കത്തറ 23

എടക്കര 42

എടപ്പറ്റ 28

എടപ്പാള്‍ 28

എടരിക്കോട് 11

എടവണ്ണ 31

എടയൂര്‍ 48

ഏലംകുളം 12

ഇരിമ്പിളിയം 09

കാലടി 08

കാളികാവ് 50

കല്‍പകഞ്ചേരി 22

കണ്ണമംഗലം 21

കരുളായി 15

കരുവാരക്കുണ്ട് 58

കാവനൂര്‍ 51

കീഴാറ്റൂര്‍ 19

കീഴുപറമ്പ് 24

കോഡൂര്‍ 33

കൊണ്ടോട്ടി 44

കൂട്ടിലങ്ങാടി 10

കോട്ടക്കല്‍ 22

കുറുവ 16

കുറ്റിപ്പുറം 46

കുഴിമണ്ണ 24

മക്കരപ്പറമ്പ് 09

മലപ്പുറം 52

മമ്പാട് 24

മംഗലം 19

മഞ്ചേരി 117

മങ്കട 61

മാറാക്കര 29

മാറഞ്ചേരി 25

മേലാറ്റൂര്‍ 28

മൂന്നിയൂര്‍ 19

മൂര്‍ക്കനാട് 74

മൂത്തേടം 22

മൊറയൂര്‍ 54

മുതുവല്ലൂര്‍ 26

നന്നമ്പ്ര 16

നന്നംമുക്ക് 17

നിലമ്പൂര്‍ 37

നിറമരുതൂര്‍ 03

ഒതുക്കുങ്ങല്‍ 19

ഒഴൂര്‍ 11

പള്ളിക്കല്‍ 11

പാണ്ടിക്കാട് 34

പരപ്പനങ്ങാടി 38

പറപ്പൂര്‍ 20

പെരിന്തല്‍മണ്ണ 41

പെരുമണ്ണ ക്ലാരി 13

പെരുമ്പടപ്പ് 21

പെരുവള്ളൂര്‍ 05

പൊന്മള 12

പൊന്മുണ്ടം 12

പൊന്നാനി 64

പൂക്കോട്ടൂര്‍ 21

പോരൂര്‍ 32

പോത്തുകല്ല് 46

പുലാമന്തോള്‍ 67

പുളിക്കല്‍ 21

പുല്‍പ്പറ്റ 45

പുറത്തൂര്‍ 05

പുഴക്കാട്ടിരി 13

താനാളൂര്‍ 06

താനൂര്‍ 08

തലക്കാട് 15

തവനൂര്‍ 13

താഴേക്കോട് 51

തേഞ്ഞിപ്പലം 23

തെന്നല 12

തിരുനാവായ 27

തിരുവാലി 17

തൃക്കലങ്ങോട് 38

തൃപ്രങ്ങോട് 16

തുവ്വൂര്‍ 58

തിരൂര്‍ 43

തിരൂരങ്ങാടി 21

ഊര്‍ങ്ങാട്ടിരി 38

വളാഞ്ചേരി 33

വളവന്നൂര്‍ 30

വള്ളിക്കുന്ന് 25

വട്ടംകുളം 13

വാഴക്കാട് 28

വാഴയൂര്‍ 35

വഴിക്കടവ് 41

വെളിയങ്കോട് 25

വേങ്ങര 25

വെട്ടത്തൂര്‍ 17

വെട്ടം 15

വണ്ടൂര്‍ 42

Next Story

RELATED STORIES

Share it