Malappuram

അറിവിന്റെ വെളിച്ചം പകര്‍ന്നു നല്‍കി ജാമിഅ: സമ്മേളനത്തിന് പരിസമാപ്തി

സാമൂഹിക നവോത്ഥാനവും വിദ്യാഭ്യാസത്തിന്റെ മൗലിക ലക്ഷ്യങ്ങളും സമൂഹത്തെ ഓര്‍മ്മപ്പെടുത്തി വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന് കീഴിലുള്ള ജാമിഅ: അല്‍ഹിന്ദ് അല്‍ ഇസ്‌ലാമിയ്യ ബിരുദ ദാന സമ്മേളനത്തിന് സമാപനം.

അറിവിന്റെ വെളിച്ചം പകര്‍ന്നു നല്‍കി ജാമിഅ: സമ്മേളനത്തിന് പരിസമാപ്തി
X

മലപ്പുറം: സാമൂഹിക നവോത്ഥാനവും വിദ്യാഭ്യാസത്തിന്റെ മൗലിക ലക്ഷ്യങ്ങളും സമൂഹത്തെ ഓര്‍മ്മപ്പെടുത്തി വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന് കീഴിലുള്ള ജാമിഅ: അല്‍ഹിന്ദ് അല്‍ ഇസ്‌ലാമിയ്യ ബിരുദ ദാന സമ്മേളനത്തിന് സമാപനം.

ഇസ്‌ലാമിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സ്ഥാപിതമായ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ക്ക് മേല്‍ നടന്നു കൊണ്ടിരിക്കുന്ന സാംസ്‌ക്കാരികധിനിവേഷത്തിനെതിരെ പണ്ഡിതലോകം ജാഗ്രത പാലിക്കണം. ഇസ്‌ലാമിനെ അറിയേണ്ടത് അതിന്റെ അടിസ്ഥാന സ്രോതസ്സുകളില്‍ നിന്നാണെന്നും ദോഷൈകദൃക്കുകളുടെ പ്രചാരവേലകളില്‍ നിന്ന് മതത്തെ തെറ്റിദ്ധരിക്കാനിടയായ ഒരു വിഭാഗമാണ് ഇസ്‌ലാം പേടിക്ക് പിന്നിലെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. ഇസ്‌ലാമിനെ അതിന്റെ തനതായ സ്രോതസ്സുകളില്‍ നിന്ന് പൂര്‍വ്വസൂരികളുടെ പാത പിന്തുടര്‍ന്ന് പഠിപ്പിക്കപ്പെടുന്ന മലപ്പുറം മിനി ഊട്ടിയിലെ ജാമിഅ: അല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ്യയില്‍ നിന്ന് അതിന്റെ ആദ്യ ബാച്ച് ബിരുദ ദാനം കഴിഞ്ഞ് പുറത്തിറങ്ങുന്ന വേളയിലാണ് സമ്മേളനം സംഘടിപ്പിച്ചത്.

തിങ്കളാഴ്ച നടന്ന 'ഗുണമേന്മയുള്ള ഉന്നത വിദ്യാഭ്യാസം' സെഷന്‍ ഡോ. മുഹമ്മദ് കുട്ടി കണ്ണിയന്‍ ഉദ്ഘാടനം ചെയ്തു. ഡോ. സയ്യിദ് മുഹമ്മദ് ഷാക്കിര്‍ അധ്യക്ഷത വഹിച്ചു. ഡോ. സെഡ് എ അഷ്‌റഫ്, ഡോ. ജൗഹര്‍ മുനവ്വര്‍ എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.

ഉച്ചക്ക് നടന്ന ചരിത്ര സെമിനാര്‍ ഡോ. കെ കെ അബ്ദുല്‍ സത്താര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാന്‍ മങ്ങാട്, ഡോ. ഷാനവാസ് സുല്ലമി പറവണ്ണ, സി.പി. സലീം എന്നിവര്‍ വിഷയാവതരണം നടത്തി.

വൈകീട്ട് നടന്ന പൊതുസമ്മേളനം പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ജാമിഅ: അല്‍ ഹിന്ദ് ട്രസ്റ്റ് ചെയര്‍മാന്‍ പി എന്‍ അബ്ദുല്‍ ലത്തീഫ് മദനി അധ്യക്ഷത വഹിച്ചു. പി കെ ബഷീര്‍ എംഎല്‍എ, ടി വി ഇബ്രാഹിം എംഎല്‍എ, ശൈഖ് അബ്ദുല്‍ മുഈദ് അബ്ദുല്‍ ജലീല്‍ മദനി അലീഗര്‍, ത്വല്‍ഹത്ത് സ്വലാഹി, കെ സജ്ജാദ്, എ പി മുനവ്വര്‍ സ്വലാഹി, ഫൈസല്‍ മൗലവി പുതുപ്പറമ്പ്, ഹംസ മദീനി എന്നിവര്‍ സംസാരിച്ചു. ബിരുദ ദാന സമ്മേളനത്തില്‍ ശൈഖ് അനീസുറഹ്മാന്‍ അല്‍ അഅ്ഌി ചെന്നൈ സനദ് ദാനം നിര്‍വഹിച്ചു. യുഎഇ ഇന്ത്യന്‍ ഇസ്‌ലാഹി പ്രസിഡന്റ് ഹുസൈന്‍ സലഫി ഷാര്‍ജ സമാപന പ്രഭാഷണം നടത്തി.

Next Story

RELATED STORIES

Share it