Malappuram

സൗജന്യ സാനിറ്റൈസര്‍ പേന; കൊവിഡ് പ്രതിരോധത്തിന് വേറിട്ട മാതൃകയുമായി ലക്കിസ്റ്റാര്‍ ക്ലബ്ബ്

എടക്കുളം ലക്കിസ്റ്റാര്‍ ക്ലബ്ബ് ബ്രേക്ക് ദ ചെയിന്റെ ഭാഗമായി സംഘടിപ്പിച്ച സൗജന്യ സാനിറ്റൈസര്‍ പേന വിതരണം തിരുനാവായ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഫൈസല്‍ എടശ്ശേരിക്ക് ക്ലബ്ബ് ട്രഷറര്‍ അബുതാഹിര്‍ അത്താണിക്കല്‍ കൈമാറി ഉദ്ഘാടനം ചെയ്തു.

സൗജന്യ സാനിറ്റൈസര്‍ പേന; കൊവിഡ് പ്രതിരോധത്തിന് വേറിട്ട മാതൃകയുമായി ലക്കിസ്റ്റാര്‍ ക്ലബ്ബ്
X

തിരുനാവായ: കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന് വേറിട്ട മാതൃകയുമായി ഒരുകൂട്ടം യുവാക്കളുടെ ഉദ്യമം ശ്രദ്ധേയമാവുന്നു. കൊവിഡിനെതിരായ പോരാട്ടത്തിന് മാസ്‌കും സാനിറ്റൈസറുമാണ് പ്രധാന മാര്‍ഗങ്ങളായി കണ്ടിരുന്നത്. എന്നാലിപ്പോള്‍ എടക്കുളം ലക്കിസ്റ്റാര്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഒരുകൂട്ടം യുവാക്കള്‍ കൊവിഡിനെ ചെറുക്കുന്നതിന് സാനിറ്റൈസര്‍ പേന അവതരിപ്പിച്ചിരിക്കുകയാണ്.

എടക്കുളം ലക്കിസ്റ്റാര്‍ ക്ലബ്ബ് ബ്രേക്ക് ദ ചെയിന്റെ ഭാഗമായി സംഘടിപ്പിച്ച സൗജന്യ സാനിറ്റൈസര്‍ പേന വിതരണം തിരുനാവായ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഫൈസല്‍ എടശ്ശേരിക്ക് ക്ലബ്ബ് ട്രഷറര്‍ അബുതാഹിര്‍ അത്താണിക്കല്‍ കൈമാറി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗങ്ങളായ ഇ പി സുഹറ, വേലായുധന്‍, നാസര്‍, ക്ലബ്ബ് അംഗങ്ങളായ സി പി ഷെഫീഖ്, ഉബൈദ് തോരാടിക്കല്‍, പി പി റാഫി, റിയാസ് റഫീഖ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it