Malappuram

ബാബരി മസ്ജിദ് പുനര്‍നിര്‍മ്മിക്കും വരെ പോരാട്ടം തുടരും; എസ്ഡിപിഐ പ്രതിഷേധ ധര്‍ണകള്‍ നടത്തി

ബാബരി മസ്ജിദ് പുനര്‍നിര്‍മ്മിക്കും വരെ പോരാട്ടം തുടരും എന്ന മുദ്രാവാക്യമുയര്‍ത്തി 16 മണ്ഡലം കേന്ദ്രങ്ങളില്‍ എസ്ഡിപിഐ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു.

ബാബരി മസ്ജിദ് പുനര്‍നിര്‍മ്മിക്കും വരെ പോരാട്ടം തുടരും; എസ്ഡിപിഐ പ്രതിഷേധ ധര്‍ണകള്‍ നടത്തി
X

മലപ്പുറത്ത് ദേശീയ ജനറൽ സെക്രട്ടറി പി അബ്ദുൽ മജീദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു


മലപ്പുറം: ഫാസിസ്റ്റ് ശക്തികള്‍ ബാബരി മസ്ജിദ് തകര്‍ത്തതിന്റെ ഓര്‍മ്മദിനമായ ഡിസംബര്‍ 6ന് ബാബരി മസ്ജിദ് പുനര്‍നിര്‍മ്മിക്കും വരെ പോരാട്ടം തുടരും എന്ന മുദ്രാവാക്യമുയര്‍ത്തി 16 മണ്ഡലം കേന്ദ്രങ്ങളില്‍ എസ്ഡിപിഐ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. മലപ്പുറത്ത് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്തു. മസ്ജിദ് പുനര്‍നിര്‍മ്മിക്കും വരെ എസ്ഡിപിഐ പോരാട്ട രംഗത്തുണ്ടാവുമെന്നും മുസ്ജിദിന്റെ പുനര്‍നിര്‍മ്മാണത്തിലൂടെ നീതി പുനസ്ഥാപിക്കപ്പെടുന്ന ഒരു പുലരി ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ സെക്രട്ടറിയേറ്റ് അംഗം സി പി എ ലത്തീഫ് തിരൂരിലും സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍ കൊണ്ടോട്ടിയിലും ജില്ലാ പ്രസിഡന്റ് ഡോ സി എച്ച് അഷ്‌റഫ് വണ്ടൂരിലും ജനറല്‍ സെക്രട്ടറി അഡ്വ. സാദിഖ് നടുത്തൊടി എടവണ്ണയിലും ധര്‍ണ ഉദ്ഘാടനം ചെയ്തു.

പരപ്പനങ്ങാടി: ബാബരിദിനത്തില്‍ എസ്ഡിപിഐ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരപ്പനങ്ങാടിയില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. ബാബരി മസ്ജിദ് പുനര്‍ നിര്‍മ്മിക്കലാണ് നീതി. 29 വര്‍ഷമായി നീതിക്കുവേണ്ടി മുറവിളി കൂട്ടികൊണ്ടിരിക്കുന്ന ജനാധിപത്യവിശ്വാസികളെ വീണ്ടും വീണ്ടും ഓര്‍മിപ്പിച്ചു കൊണ്ടേയിരിക്കുമെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്തു കൊണ്ട് എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് അരീക്കന്‍ ബീരാന്‍ കുട്ടി സംസാരിച്ചു. പരിപാടിക്ക് മുനിസിപ്പല്‍ വൈസ് പ്രസിഡന്റ് ഹാരിസ് പാലത്തിങ്ങല്‍ സ്വാഗതം പറഞ്ഞു. മണ്ഡലം സെക്രട്ടറി റസാഖ് തെയ്യാല അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് അക്ബര്‍ പരപ്പനങ്ങാടി മുഖ്യ പ്രഭാഷണം നടത്തി.മണ്ഡലം സെക്രട്ടറി ഉസ്മാന്‍, വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് പ്രതിനിധി സൈഫുന്നിസ എടരിക്കോട്, പോപ്പുലര്‍ ഫ്രണ്ട് ഏരിയ പ്രസിഡന്റ് നൗഫല്‍ പരപ്പനങ്ങാടി, കാംപസ് ഫ്രണ്ട് പ്രതിനിധി ആശിഖ് കരിങ്കല്ലത്താണി, മുനിസിപ്പല്‍ സെക്രട്ടറി അബ്ദുസലാം കരിങ്കല്ലത്താണി സംസാരിച്ചു.

പ്രതിഷേധ ധര്‍ണ എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് അരീക്കന്‍ ബീരാന്‍ കുട്ടി ഉദ്ഘാടനം ചെയ്യുന്നു






Next Story

RELATED STORIES

Share it