Malappuram

കോടതിയുടെ വ്യാജ ഉത്തരവ് ഹാജരാക്കി ബാങ്കില്‍ നിന്ന് പണംതട്ടി; 50ഓളം കേസുകളിലെ പ്രതി പിടിയില്‍

കോടതിയുടെ വ്യാജ ഉത്തരവ് ഹാജരാക്കി ബാങ്കില്‍ നിന്ന് പണംതട്ടി; 50ഓളം കേസുകളിലെ പ്രതി പിടിയില്‍
X

തിരൂര്‍: കോടതിയുടെ വ്യാജ ഉത്തരവ് ഹാജരാക്കി ബാങ്കില്‍ നിന്ന് പണംതട്ടിയെന്ന കേസില്‍ പറവൂര്‍ പീഡനം ഉള്‍പ്പെടെ 50ഓളം കേസുകളില്‍ പ്രതിയായ യുവാവിനെ തിരുന്നാവായയില്‍ പിടികൂടി. അന്തര്‍ സംസ്ഥാന വാഹന തട്ടിപ്പ് സംഘത്തിലെ പ്രധാനിയെന്നു പറയുന്ന തിരുന്നാവായ ചെറുപറമ്പില്‍ കുറുക്കന്‍ ഷബീര്‍ എന്ന സി പി ഷബീറി(40)നെയാണ് തിരുന്നാവായ ടൗണില്‍ നിന്ന് കല്‍പ്പകഞ്ചേരി പോലിസ് കസ്റ്റഡിയിലെടുത്തത്. പോലിസിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയുടെ വ്യാജ ഉത്തരവ് ഹാജരാക്കി ബാങ്കില്‍ നിന്നു പണം തട്ടിയ കേസിലാണ് പ്രതി പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കല്‍പ്പകഞ്ചേരി കനറാ ബാങ്കിലെ ശാഖയില്‍ നിന്ന് ബാങ്ക് മാനേജറെ കബളിപ്പിച്ച് 11 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.

മഞ്ചേരി സബ് കോടതിയുടെ പേരില്‍ വ്യാജ രേഖ നിര്‍മിച്ച് കോടതി ശിരസ്ത്ദാറിന്റെ വ്യാജ ഒപ്പിട്ട്, അഡ്വക്കറ്റ് നോട്ടറി സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും ഇന്‍ഡെമ്‌നിറ്റി ബോണ്ടും ബാങ്ക് മാനേജര്‍ക്ക് നല്‍കിയാണ് പ്രതിയുടെ പേരില്‍ മറ്റൊരു കേസില്‍ ബോണ്ടായി നല്‍കിയ തുക വ്യാജ രേഖയിലൂടെ തട്ടിയെടുത്തത്.

Next Story

RELATED STORIES

Share it