Malappuram

മലപ്പുറം ജില്ലയില്‍ ഇന്ന് 3,603 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റീവിറ്റി 21.82 ശതമാനം

മലപ്പുറം ജില്ലയില്‍ ഇന്ന് 3,603 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റീവിറ്റി 21.82 ശതമാനം
X

മലപ്പുറം: ജില്ലയില്‍ കൊവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് വീണ്ടും ഉയരുന്നു. ഇന്ന് 21.82 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. 3,603 പേര്‍ക്കാണ് പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചത്. 2,762 പേര്‍ വിദഗ്ധപരിചരണത്തിനു ശേഷം ചൊവ്വാഴ്ച വൈറസ് വിമുക്തരായി. ഇതോടെ ജില്ലയില്‍ കൊവിഡ് വിമുക്തരായവരുടെ എണ്ണം 4,05,877 പേരായി.

രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട് വൈറസ് ബാധിതരാവുന്നവര്‍ വര്‍ധിക്കുന്ന സ്ഥിതി ജില്ലയില്‍ തുടരുകയാണ്. ഇത്തരത്തില്‍ 3,546 പേര്‍ക്കാണ് രോഗബാധയുണ്ടായത്. 49 പേര്‍ക്ക് വൈറസ് ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന നാല് പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്നെത്തിയ മൂന്ന് പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 67,148 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 30,263 പേര്‍ ചികില്‍സയിലാണ്.

കൊവിഡ് പ്രത്യേക ചികില്‍സാകേന്ദ്രങ്ങളായ ആശുപത്രികളില്‍ 799 പേരും കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 468 പേരും 166 പേര്‍ കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസകേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 420 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 1,700 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ

എആര്‍ നഗര്‍ 37

ആലങ്കോട് 26

ആലിപ്പറമ്പ് 29

അമരമ്പലം 22

ആനക്കയം 67

അങ്ങാടിപ്പുറം 26

അരീക്കോട് 36

ആതവനാട് 32

ഊരകം 30

ചാലിയാര്‍ 04

ചീക്കോട് 49

ചേലേമ്പ്ര 39

ചെറിയമുണ്ടം 24

ചെറുകാവ് 20

ചോക്കാട് 16

ചുങ്കത്തറ 44

എടക്കര 45

എടപ്പറ്റ 19

എടപ്പാള്‍ 50

എടരിക്കോട് 19

എടവണ്ണ 32

എടയൂര്‍ 43

ഏലംകുളം 21

ഇരിമ്പിളിയം 22

കാലടി 14

കാളികാവ് 46

കല്‍പകഞ്ചേരി 25

കണ്ണമംഗലം 20

കരുളായി 07

കരുവാരക്കുണ്ട് 50

കാവനൂര്‍ 12

കീഴാറ്റൂര്‍ 18

കീഴുപറമ്പ് 19

കോഡൂര്‍ 30

കൊണ്ടോട്ടി 49

കൂട്ടിലങ്ങാടി 37

കോട്ടക്കല്‍ 36

കുറുവ 64

കുറ്റിപ്പുറം 39

കുഴിമണ്ണ 26

മക്കരപ്പറമ്പ് 30

മലപ്പുറം 67

മമ്പാട് 38

മംഗലം 34

മഞ്ചേരി 109

മങ്കട 46

മാറാക്കര 30

മാറഞ്ചേരി 36

മേലാറ്റൂര്‍ 36

മൂന്നിയൂര്‍ 26

മൂര്‍ക്കനാട് 82

മൂത്തേടം 24

മൊറയൂര്‍ 32

മുതുവല്ലൂര്‍ 09

നന്നമ്പ്ര 74

നന്നംമുക്ക് 17

നിലമ്പൂര്‍ 80

നിറമരുതൂര്‍ 04

ഒതുക്കുങ്ങല്‍ 28

ഒഴൂര്‍ 14

പള്ളിക്കല്‍ 24

പാണ്ടിക്കാട് 66

പരപ്പനങ്ങാടി 40

പറപ്പൂര്‍ 17

പെരിന്തല്‍മണ്ണ 28

പെരുമണ്ണ ക്ലാരി 04

പെരുമ്പടപ്പ് 20

പെരുവള്ളൂര്‍ 35

പൊന്മള 11

പൊന്മുണ്ടം 27

പൊന്നാനി 49

പൂക്കോട്ടൂര്‍ 40

പോരൂര്‍ 40

പോത്തുകല്ല് 55

പുലാമന്തോള്‍ 24

പുളിക്കല്‍ 45

പുല്‍പ്പറ്റ 58

പുറത്തൂര്‍ 11

പുഴക്കാട്ടിരി 26

താനാളൂര്‍ 28

താനൂര്‍ 23

തലക്കാട് 17

തവനൂര്‍ 63

താഴേക്കോട് 24

തേഞ്ഞിപ്പലം 24

തെന്നല 18

തിരുനാവായ 37

തിരുവാലി 47

തൃക്കലങ്ങോട് 49

തൃപ്രങ്ങോട് 15

തുവ്വൂര്‍ 40

തിരൂര്‍ 40

തിരൂരങ്ങാടി 33

ഊര്‍ങ്ങാട്ടിരി 29

വളാഞ്ചേരി 43

വളവന്നൂര്‍ 22

വള്ളിക്കുന്ന് 34

വട്ടംകുളം 55

വാഴക്കാട് 44

വാഴയൂര്‍ 33

വഴിക്കടവ് 22

വെളിയങ്കോട് 35

വേങ്ങര 36

വെട്ടത്തൂര്‍ 35

വെട്ടം 39

വണ്ടൂര്‍ 38

Next Story

RELATED STORIES

Share it