Malappuram

മലപ്പുറത്ത് ഇന്ന് 630 പേര്‍ക്കു കൊവിഡ്; 312 പേര്‍ക്ക് രോഗമുക്തി

മലപ്പുറത്ത് ഇന്ന് 630 പേര്‍ക്കു കൊവിഡ്; 312 പേര്‍ക്ക് രോഗമുക്തി
X

മലപ്പുറം: ജില്ലയില്‍ ഇന്ന് 630 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചു. 312 പേര്‍ രോഗമുക്തി നേടി. ഇതുവരെ ജില്ലയില്‍ രോഗമുക്തരായവര്‍ 1,08,375 ആണ്. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവര്‍ 601. ഉറവിടമറിയാതെ രോഗബാധിതരായവര്‍ 11. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ 02, വിദേശ രാജ്യത്ത് നിന്നെത്തിയവര്‍ 06, ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍ 10, രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവര്‍ 3,546 എന്നിങ്ങനെയാണ് കണക്ക്. കൊവിഡ് പ്രത്യേക ആശുപത്രികളില്‍ 224 പേരും കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 93 പേരും കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 122 പേരും ചികില്‍സയിലുണ്ട്. 24,520 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. കൊവിഡ് ബാധിച്ച് ഇതുവരെ ജില്ലയില്‍ മരിച്ചവരുടെ എണ്ണം 550 ആണ്.

Covid: 630 cases in Malappuram today

Next Story

RELATED STORIES

Share it