കൊവിഡ് 19: ആശുപത്രി വിട്ടുകൊടുത്ത് സിഡ്‌കോ ചെയര്‍മാന്‍
BY BSR25 March 2020 11:58 AM GMT
X
BSR25 March 2020 11:58 AM GMT
പരപ്പനങ്ങാടി: കൊവിഡ് മഹാമാരി പടരുന്ന സാഹചര്യത്തില്‍ തന്റെ ഉടമസ്ഥതയിലുള്ള ആശുപത്രി സര്‍ക്കാരിന് വിട്ടുകൊടുത്ത് സിഡ്‌കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത്. കാളികാവിലുള്ള തന്റെ ഉടമസ്ഥതയിലുള്ള സഫ ആശുപത്രിയാണ് കൊവിഡ് ബാധിതരെ ചികില്‍സിക്കാന്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിക്കാനായി സര്‍ക്കാരിന് വിട്ടുകൊടുത്തത്. നൂറോളം മുറികളിലായി ഇരുനൂറോളം കിടക്കകളുള്ള അത്യാധുനിക സൗകര്യങ്ങളോടെയുള്ള ആശുപത്രി കഴിഞ്ഞ നാലു വര്‍ഷമായി പ്രവര്‍ത്തിക്കുന്നില്ല. കഴിഞ്ഞ പ്രളയ കാലത്ത് നിലമ്പൂരില്‍ തന്റെ ഉടമസ്ഥതയിലുള്ള 35 സെന്റ് സ്ഥലം സര്‍ക്കാരിന് വിട്ടുകൊടുത്ത് നിയാസ് പുളിക്കലകത്തു ശ്രദ്ധനേടിയിരുന്നു. പരപ്പനങ്ങാടി സ്വദേശിയായ നിയാസ് രാജീവ്ഗാന്ധി കള്‍ച്ചറല്‍ ചെയര്‍മാന്‍ കൂടിയായ നിയാസ് പുളിക്കലകത്ത് നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്.
Next Story
RELATED STORIES
എം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTസിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട്...
28 March 2024 3:04 PM GMTപോലിസ് സ്റ്റേഷനുമുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
28 March 2024 12:44 PM GMTദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പൂര്‍ ...
28 March 2024 10:18 AM GMTപയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍...
28 March 2024 10:17 AM GMTസ്ഥിരമായി കാട്ടാന ആക്രമണം; നൂറ് കണക്കിന് മരങ്ങളും കൃഷിയും നശിപ്പിച്ചു; ...
28 March 2024 10:14 AM GMT