Sub Lead

ലബ്‌നാനില്‍ ഒരു ഇസ്രായേലി സൈനികന്‍ കൂടി കൊല്ലപ്പെട്ടു

ലബ്‌നാനില്‍ ഒരു ഇസ്രായേലി സൈനികന്‍ കൂടി കൊല്ലപ്പെട്ടു
X

തെല്‍ അവീവ്: തെക്കന്‍ ലബ്‌നാനില്‍ ഒരു സൈനികന്‍ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഇന്നലെ ഒരു ഇസ്രായേലി സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. 19 കാരനായ ബെന്‍ സിയോണിന്‍ ആണ് ഇന്ന് കൊല്ലപ്പെട്ടത്. ഹുസ്ബുല്ല ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ബെന്‍ സിയോണ്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിടേയാണ് മരിച്ചത്.

'കണക്റ്റിക്കട്ടിലെ ന്യൂ ഹാവനില്‍ നിന്നുള്ള 22 വയസ്സുകാരനായ സാര്‍ജന്റ് മോഷെ യിറ്റ്ഷാക്ക് ഹാക്കോഹെന്‍ കാറ്റ്സ് ആണ് ഞായറാഴ്ച കൊല്ലപ്പെട്ടത്.

890-ാമത് ബറ്റാലിയനായ പാരാട്രൂപ്പേഴ്സ് ബ്രിഗേഡിലെ ഒരു സൈനികനാണ്. മാര്‍ച്ച് ആദ്യം ആക്രമണം പുനരാരംഭിച്ചതിനുശേഷം തെക്കന്‍ ലബ്‌നാനില്‍ കൊല്ലപ്പെടുന്ന ഇസ്രായേലി സൈനികരുടെ എണ്ണം ഇതോടെ ആറായി.

Next Story

RELATED STORIES

Share it