ചാലിയാര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട കോളജ് അധ്യാപകന് മരിച്ചു
മലപ്പുറം: നിലമ്പൂര്‍ മൈലാടിയില്‍ ചാലിയാര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ അധ്യാപകന് മരിച്ചു. നിലമ്പൂര്‍ അമല്‍ കോളജ് കായികാധ്യാപകനായ മുഹമ്മദ് നജീബാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് രണ്ടുപേര്‍ ചാലിയാര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ട ഒരാളെ രക്ഷപ്പെടുത്താനായി. ഫയര്‍ഫോഴ്സും പോലിസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് നജീബിനെ കണ്ടെത്തിയത്.
പുറത്തെടുക്കുമ്പോള്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇയാളെ രക്ഷിക്കാനായില്ല. നജീബിന്റെ പിതാവിന്റെ സഹോദരനാണ് ഒഴുക്കില്‍പ്പെട്ട രണ്ടാമന്. ഇയാളെ രക്ഷിക്കാനായാണ് നജീബ് പുഴയിലേക്കിറങ്ങിയത്. എന്നാല്‍, രണ്ടുപേരും ഒഴുക്കില്‍പ്പെടുകയായിരുന്നു. സമീപത്തെ പാലത്തിന് മുകളില്നിന്നയാളാണ് രണ്ടുപേര്‍ ഒഴുകിപ്പോവുന്നത് കണ്ട് നാട്ടുകാരെയും ഫയര്‍ഫോഴ്സിനെയും വിവമരറിയിച്ചത്. രക്ഷപ്പെട്ടയാള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT