പൗരത്വ വിഷയം: മുഖ്യമന്ത്രി കേസുകള്‍ പിന്‍വലിക്കാന്‍ തയ്യാറാവണം- എസ് ഡിപിഐ

X
NSH19 Feb 2021 4:31 PM GMT
തിരൂരങ്ങാടി: പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പില്‍ വരുത്തില്ലന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി ആത്മാര്‍ഥതയുണ്ടങ്കില്‍ കേരളത്തിലെടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ തയ്യാറാവണമെന്നാവശ്യപ്പെട്ട് എസ് ഡിപിഐ പ്രതിഷേധം.

തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെമ്മാടാണ് പ്രതിഷേധപ്രകടനം നടത്തിയത്. പ്രതിഷേധത്തിന് മണ്ഡലം നേതാക്കളായ ഹമീദ് പരപ്പനങ്ങാടി, ഉസ്മാന്‍ ഹാജി, മൊയ്തീന്‍ കുട്ടി, ജമാല്‍, നേതൃത്വം നല്‍കി.
Next Story