Malappuram

ജോര്‍ദ്ദാനില്‍ ജോലിക്കിടെ ഹൃദയസ്തംഭനം; താനൂര്‍ സ്വദേശി മരിച്ചു

ജോര്‍ദ്ദാനില്‍ ജോലിക്കിടെ ഹൃദയസ്തംഭനം; താനൂര്‍ സ്വദേശി മരിച്ചു
X

താനൂര്‍ : ബ്ലോക്ക് ഓഫീസിന് സമീപം ചെങ്ങാട്ട് ഹബീബ് എന്ന അബി (39)ജോര്‍ദാനില്‍ വെച്ച് ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു. സൗദിയിലെ തുറൈഫില്‍ ഒരു കമ്പനിയില്‍ ട്രൈലര്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ലോഡുമായി ജോര്‍ദാനിലേക്ക് പോയപ്പോള്‍ ജോലിക്കിടെ ഹൃദയസ്തംഭനം മൂലമാണ് മരണം സംഭവിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങള്‍ നടക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു, പിതാവ് ബാപ്പു, മാതാവ് പരേതയായ സെക്കീന, ഭാര്യ ഷംല, മക്കള്‍ മെഹ്‌സിന്‍, ഇസ്റ.





Next Story

RELATED STORIES

Share it