ആത്മാഭിമാനത്തിനായി ജ്വലിക്കുക; കാംപസ് ഫ്രണ്ട് എക്‌സ്പ്രസിയോ സംഘടിപ്പിച്ചു
'ആത്മാഭിമാനത്തിനായി ജ്വലിക്കുക' എന്ന മുദ്രാവാക്യമുയര്‍ത്തി നടന്ന പരിപാടി സംസ്ഥാന വൈസ് പ്രസിഡന്റ് ഷഫീഖ് കല്ലായി ഉദ്ഘാടനം ചെയ്തു.
തിരൂര്‍: കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ തിരൂര്‍ സാംസ്‌കാരിക സമുച്ചയത്തില്‍ 'എക്‌സ്പ്രസ്സിയോ 2019' വിദ്യാര്‍ഥിനി സംഗമം സംഘടിപ്പിച്ചു. 'ആത്മാഭിമാനത്തിനായി ജ്വലിക്കുക' എന്ന മുദ്രാവാക്യമുയര്‍ത്തി നടന്ന പരിപാടി സംസ്ഥാന വൈസ് പ്രസിഡന്റ് ഷഫീഖ് കല്ലായി ഉദ്ഘാടനം ചെയ്തു.
മുന്നൂറോളം വിദ്യാര്‍ഥിനികള്‍ പങ്കെടുത്ത പരിപാടിയില്‍ വിവിധ സെഷനുകളിലായി കാംപസ് ഫ്രണ്ട് ദേശീയ സമിതിയംഗം പി വി ഷുഹൈബ്, വെസ്റ്റ് ജില്ലാ കമ്മിറ്റി അംഗം ടി മുജീബ് റഹ്മാന്‍ തവനൂര്‍, നാഷനല്‍ വിമന്‍സ് ഫ്രണ്ട് പ്രതിനിധി നദീറ താനൂര്‍ എന്നിവര്‍ സംസാരിച്ചു.
കാംപസ് ഫ്രണ്ട് മലപ്പുറം വെസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ് എം സന ജയ്ഫര്‍, ജില്ലാ പ്രസിഡന്റ് ഹുനൈസ് ഇരിങ്ങാവൂര്‍, ജില്ലാ ജോയിന്റ് സെക്രട്ടറി എം ഫാത്തിമ ബിന്‍സിയ, ജില്ലാ കമ്മിറ്റി അംഗം ശബ്‌നം റോഷന്‍ നേതൃത്വം നല്‍കി.
RELATED STORIES
അമേരിക്കയില്‍ ഹിന്ദുത്വ സ്ലീപ്പര്‍ സെല്ലുകള്‍ വന്‍തോതില്‍ വളര്‍ന്നതായി ...
3 Feb 2023 3:30 PM GMTഅമേരിക്കയ്ക്കു മുകളിലൂടെ പറന്ന് ചൈനീസ് ചാര ബലൂണ്‍; ആണവ കേന്ദ്രങ്ങളുടെ ...
3 Feb 2023 2:30 PM GMTബിബിസി ഡോക്യുമെന്ററി വിലക്ക്: കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്;...
3 Feb 2023 12:06 PM GMTസാധാരണക്കാരന്റെ നടുവൊടിച്ച ബജറ്റ്; പ്രതിഷേധവുമായി പ്രതിപക്ഷം
3 Feb 2023 9:51 AM GMTകൊളീജിയം ശുപാര്‍ശ: അഞ്ച് ജഡ്ജിമാരുടെ നിയമനം ഉടനെന്ന് കേന്ദ്രം...
3 Feb 2023 9:32 AM GMTകേരള ബജറ്റ് 2023: ലൈഫ് മിഷന് 1,436 കോടി, കൃഷിക്കായി 971 കോടി; പ്രധാന...
3 Feb 2023 5:18 AM GMT