മഞ്ചേരിയില്‍ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്

മലപ്പുറം, തിരൂര്‍, പെരിന്തല്‍മണ്ണ, വേങ്ങര, പരപ്പനങ്ങാടി ഭാഗത്തേക്ക് പോവുന്ന സ്വകാര്യ ബസ്സുകളാണ് പണി മുടക്കുന്നത്.

മഞ്ചേരിയില്‍ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്

മഞ്ചേരി: മഞ്ചേരിയിലെ പുതിയ ട്രാഫിക് പരിഷ്‌കണത്തിന്റെ ഭാഗമായി പഴയ ബസ് സ്റ്റാന്റില്‍ നിന്നു ആളെ കയറ്റാന്‍ പാടില്ലെന്ന വ്യവസ്ഥ നിലനില്‍ക്കെ യാത്രക്കാരെ കയറ്റിയെന്നാരോപിച്ച് രണ്ടു ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്ന് മഞ്ചേരിയില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ പണിമുടക്കുന്നു. മലപ്പുറം, തിരൂര്‍, പെരിന്തല്‍മണ്ണ, വേങ്ങര, പരപ്പനങ്ങാടി ഭാഗത്തേക്ക് പോവുന്ന സ്വകാര്യ ബസ്സുകളാണ് പണി മുടക്കുന്നത്. ഇതേത്തുടര്‍ന്ന് പ്രസ്തുത റൂട്ടുകളില്‍ യാത്ര ചെയ്യുന്നവര്‍ പരിമിതമായ കെഎസ്ആര്‍ടിസി സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് അധികൃതര്‍ അറിയിച്ചു.
RELATED STORIES

Share it
Top