Malappuram

മദ്യലഹരിയില്‍ പോലിസ് ഉദ്യോഗസ്ഥന്‍ ഓടിച്ച കാര്‍ ഇടിച്ചു തെറിപ്പിച്ചത് മൂന്ന് വാഹനങ്ങള്‍; നിരവധി പേര്‍ക്ക് പരിക്ക്

മദ്യലഹരിയില്‍ പോലിസ് ഉദ്യോഗസ്ഥന്‍ ഓടിച്ച കാര്‍ ഇടിച്ചു തെറിപ്പിച്ചത് മൂന്ന് വാഹനങ്ങള്‍; നിരവധി പേര്‍ക്ക് പരിക്ക്
X

മലപ്പുറം: മലപ്പുറം പാണ്ടിക്കാട് പോലിസ് ഉദ്യോഗസ്ഥന്‍ ഓടിച്ച വാഹനമിടിച്ച് അപകടം. പാണ്ടിക്കാട് സ്റ്റേഷനിലെ പോലിസ് ഉദ്യോഗസ്ഥനായ സിപിഒ വി. രജീഷിനെ പോലിസ് കസ്റ്റഡിയില്‍ എടുത്തു. ഉദ്യോഗസ്ഥന്‍ മദ്യലഹരിയിലാണ് വാഹനമോടിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. ഇയാള്‍ സഞ്ചരിച്ച കാര്‍ മൂന്ന് വാഹനങ്ങളില്‍ ഇടിച്ചാണ് നിര്‍ത്തിയത്. ഒരു കാറിലും രണ്ട് ഇരുചക്ര വാഹനത്തിലുമാണ് ഇടിച്ചത്. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്ന് വൈകിട്ട് എട്ട് മണിയോടെയാണ് സംഭവം. സ്‌കൂട്ടറിലാണ് ആദ്യമിടിച്ചത്. സ്‌കൂട്ടര്‍ യാത്രക്കാരന്‍ മറിഞ്ഞുവീണതിനെ തുടര്‍ന്ന് നിര്‍ത്താതെ, കരുവാരക്കുണ്ട് ഭാഗത്തേക്ക് കാറോടിച്ചു പോയി. തൊട്ടടുത്തുള്ള ഒരു കാറിലും പിന്നീട് ബൈക്കിലുമിടിച്ചു. ഇതോടെയാണ് നാട്ടുകാര്‍ ഇടപെട്ടത്. ഇദ്ദേഹത്തെ തടഞ്ഞുവെച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്കും മാറ്റി. എന്നാല്‍ അപകടമുണ്ടാക്കിയത് താനല്ല എന്ന നിലപാടിലായിരുന്നു ഉദ്യോഗസ്ഥന്‍. കൂടുതല്‍ പോലിസ് ഉദ്യോഗസ്ഥരെത്തിയാണ് രജീഷിനെ കസ്റ്റഡിയിലെടുത്തത്.





Next Story

RELATED STORIES

Share it