Malappuram

21 കാരിയുടെ ആത്മഹത്യ: യുവാവ് അറസ്റ്റില്‍

21 കാരിയുടെ ആത്മഹത്യ: യുവാവ് അറസ്റ്റില്‍
X

തിരൂരങ്ങാടി: തിരൂരങ്ങാടിയില്‍ 21കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മൂന്നിയൂര്‍ ആലിന്‍ചുവട് സ്വദേശിനി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് മൂന്നിയൂര്‍ ചുഴലി സ്വദേശി കുന്നുമ്മല്‍ അസ്‌കറലി(24)യെ അറസ്റ്റ് ചെയ്തത്. പ്രണയത്തിലായിരുന്ന ഇയാള്‍ മറ്റൊരു വിവാഹം കഴിച്ചതിനെ തുടര്‍ന്ന് യുവതി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച് ചികില്‍സയിലിരിക്കെ കഴിഞ്ഞ ദിവസം മരണപ്പെട്ടു. തുടര്‍ന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

21-year-old woman commits suicide: Young man arrested

Next Story

RELATED STORIES

Share it