സി പി ഉമർ സുല്ലമിയുടെ ഭാര്യ റാബിയ ടീച്ചർ അന്തരിച്ചു

സി പി ഉമർ സുല്ലമിയുടെ ഭാര്യ റാബിയ ടീച്ചർ അന്തരിച്ചു

രണ്ടത്താണി: കെഎൻഎം മർകസുദ്ദഅവ സംസ്ഥാന ജനറൽ സെക്രട്ടറിയും പ്രമുഖ പണ്ഡിതനുമായ സി പി ഉമർ സുല്ലമിയുടെ ഭാര്യ തൈക്കാട്ടിൽ റാബിയ ടീച്ചർ അന്തരിച്ചു. വളവന്നൂർ അൻസാർ അറബിക് കോളജിൽ നിന്ന് പ്രഥമ ബാച്ചിൽ അഫ്ദലുൽ ഉലമ ബിരുദം നേടിയ റാബിയ ടീച്ചർ രണ്ടത്താണി ഗവ. യുപി സ്കൂൾ, അമ്പലവട്ടം ജിഎൽ പിഎസ്, കല്ലത്തിച്ചിറ എഎം എൽ പി എസ് എന്നിവിടങ്ങളിൽ അധ്യാപികയായി സേവനം ചെയ്തിട്ടുണ്ട്. മുജാഹിദ് വനിതാ വിഭാഗം എംജിഎം ജില്ലാ മണ്ഡലം തലങ്ങളിൽ സാരഥ്യം വഹിച്ചിട്ടുണ്ട്. മക്കൾ: മുനീർ, യാസിർ, സൽമ, സാജിദ. മരുമക്കൾ: ഡോ. അബ്ദുൽ മജീദ്, ഹബീബ് മാലിക്, സാജിദ, ഫാസില. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീൽ, പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾ MLA, അബ്ദുസ്സമദ് സമദാനി, അബ്ദുറഹ്മാൻ രണ്ടത്താണി, കെഎൻഎം ജനറൽ സെക്രട്ടറി പി പി ഉണ്ണീൻകുട്ടി മൗലവി, എം അഹ്മദ് കുട്ടി മദനി, അബ്ദുല്ലത്തീഫ് കരുമ്പുലാക്കൽ, ഡോ. പി പി മുഹമ്മദ് തുടങ്ങിയവർ വസതിയിൽ സന്ദർശിച്ചു. ഖബറടക്കം ഇന്ന് വൈകീട്ട് 5 മണിക്ക് രണ്ടത്താണി മസ്ജിദ് റഹ്മാനി ഖബർസ്ഥാനിൽ.

RELATED STORIES

Share it
Top