Kozhikode

വാക്‌സിന്‍ നയം അട്ടിമറിച്ചു; ലീഗ് കൗണ്‍സിലറുടെ രാജിയാവശ്യപ്പെട്ട് എസ്ഡിപിഐ പ്രതിഷേധം

എസ്ഡിപിഐ കൊയിലാണ്ടി ബ്രാഞ്ച് കമ്മിറ്റി കൊല്ലം ടൗണില്‍ പ്രതിഷേധം നടത്തി.

വാക്‌സിന്‍ നയം അട്ടിമറിച്ചു; ലീഗ് കൗണ്‍സിലറുടെ രാജിയാവശ്യപ്പെട്ട് എസ്ഡിപിഐ പ്രതിഷേധം
X
കൊയിലാണ്ടി: വാക്‌സിന്‍ നയം അട്ടിമറിച്ച കൊയിലാണ്ടി നഗരസഭയിലെ 42ാം വാര്‍ഡ് കൗണ്‍സിലര്‍ രാജിവെക്കുക എന്ന ആവശ്യമുയര്‍ത്തി എസ്ഡിപിഐ കൊയിലാണ്ടി ബ്രാഞ്ച് കമ്മിറ്റി കൊല്ലം ടൗണില്‍ പ്രതിഷേധം നടത്തി. റാഷിദ് കൊല്ലം, ബ്രാഞ്ച് സക്രട്ടറി മിഥിലാജ്, ജുനൈസ് കൊല്ലം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മുസ്‌ലിം ലീഗുകാര്‍ക്ക് പ്രത്യക പരിഗണന നല്‍കി കൊണ്ടുള്ള കൗണ്‍സിലറുടെ ശബ്ദസന്ദേശം വിവാദമായതിനു പിന്നാലെയാണ് രാജിയാവശ്യപ്പെട്ട് എസ്ഡിപിഐ മുന്നോട്ട് വന്നത്.




Next Story

RELATED STORIES

Share it