Kozhikode

എറണാകുളത്തുനിന്ന് റെയില്‍പാളത്തിലൂടെ നടന്നെത്തിയ രണ്ടുപേര്‍ കോഴിക്കോട് പിടിയില്‍

എറണാകുളത്തുനിന്ന് റെയില്‍പാളത്തിലൂടെ നടന്നെത്തിയ രണ്ടുപേര്‍ കോഴിക്കോട് പിടിയില്‍
X

കോഴിക്കോട്: കൊറോണ വൈറസ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാരണം ഗതാഗത മാര്‍ഗമില്ലാതെ വലഞ്ഞതിനാല്‍ റെയില്‍പ്പാളത്തിലൂടെ കിലോമീറ്ററുകളോളം നടന്നെത്തിയ രണ്ടുപേരെ പോലിസ് കസ്റ്റഡിയിലെടുത്തു. എറണാകുളത്തുനിന്ന് കാസര്‍കോട്ടേക്ക് തീവണ്ടിപ്പാളത്തിലൂടെ നടന്നെത്താന്‍ ശ്രമിച്ച രണ്ടു യുവാക്കളെയാണ് കോഴിക്കോട് ഫറോക്ക് പുറ്റെക്കാട് നിന്ന് പോലിസ് പിടികൂടിയത്. കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശികളായ രണ്ടുപേരെയാണ് ഞായറാഴ്ച രാത്രി പാളത്തില്‍നിന്നു പിടികൂടിയത്. കഴിഞ്ഞ ബുധനാഴ്ച എറണാകുളത്തുനിന്ന് യാത്രതിരിച്ച ഇരുവരും റെയില്‍പാളത്തിലൂടെ നടന്ന് കോഴിക്കോടെത്തുകയായിരുന്നു. ഞായറാഴ്ച എട്ടോടെ രണ്ടു പേര്‍ പാളത്തിലൂടെ നടന്നുപോവുന്നത് കണ്ട് നാട്ടുകാരാണ് പോലിസില്‍ വിവരമറിയിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെതിയ ഫറോക്ക് എസ്‌ഐ കൃഷ്ണനാണ് യുവാക്കളെ കസ്റ്റഡിയിലെടുത്തത്. പോലിസ് പിന്നീട് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Next Story

RELATED STORIES

Share it