Kozhikode

കൊവിഡ് ബാധിച്ച് മരിച്ച മമ്പാട് സ്വദേശിയുടെ മൃതദേഹം ജിദ്ദയില്‍ കബറടക്കി

കൊവിഡ് ബാധിച്ച് മരിച്ച മമ്പാട് സ്വദേശിയുടെ മൃതദേഹം ജിദ്ദയില്‍ കബറടക്കി
X

ജിദ്ദ: കൊവിഡ് ബാധിച്ച് മരിച്ച മമ്പാട് സ്വദേശിയുടെ മൃതദേഹം ജിദ്ദയില്‍ കബറടക്കി. മലപ്പുറം ജില്ലയിലെ വണ്ടൂര്‍ മമ്പാട് താഴത്തങ്ങാടി സ്വദേശി പത്തായകണ്ടി അബ്ദുല്‍ ജലീല്‍ (50) കഴിഞ്ഞ ബുധനാഴ്ചയാണ് ജിദ്ദ കിങ് ഫഹദ് ആശുപത്രിയില്‍ വെച്ച് മരണപെട്ടത്. ജിദ്ദ ബവാദിയില്‍ കര്‍ട്ടണ്‍ കടയില്‍ ജീവനക്കാരനായിരുന്നു.

പിതാവ് പരേതനായ അബൂബക്കര്‍. ഭാര്യ ഷാനിദാബി. മക്കള്‍ ജസീല്‍ ഫവാദ്, ജിന്‍ഷ ഫാത്തിമ. ജിദ്ദ ദഅബാന്‍ മഖ്ബറയിലെ ഖബറടക്കത്തിന് സന്നദ്ധ പ്രവര്‍ത്തകന്‍ നൗഷാദ് മമ്പാടിന്റെ നേതൃത്വത്തിലാണ് നിയമനടപടികള്‍ പൂര്‍ത്തിയാക്കിയത്.




Next Story

RELATED STORIES

Share it