Kozhikode

എസ്ഡിപിഐ യുദ്ധവിരുദ്ധ റാലി നാളെ താമരശ്ശേരിയില്‍

വൈകീട്ട് അഞ്ചിന് കാരാടിയില്‍ നിന്നാരംഭിക്കുന്ന റാലി താമരശ്ശേരി ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.

എസ്ഡിപിഐ യുദ്ധവിരുദ്ധ റാലി നാളെ താമരശ്ശേരിയില്‍
X

കോഴിക്കോട്: നിരവധി മനുഷ്യ ജീവനുകള്‍ പൊലിഞ്ഞു തീരുന്ന യുക്രെയന്‍-റഷ്യ യുദ്ധ പശ്ചാതലത്തില്‍ എസ്ഡിപിഐ കോഴിക്കോട് ജില്ല കമ്മിറ്റി നാളെ താമരശ്ശേരിയില്‍ യുദ്ധ വിരുദ്ധ റാലി സംഘടിപ്പിക്കുമെന്ന് ജില്ല സെക്രട്ടറി കെ പി ഗോപി അറിയിച്ചു. വൈകീട്ട് അഞ്ചിന് കാരാടിയില്‍ നിന്നാരംഭിക്കുന്ന റാലി താമരശ്ശേരി ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.

സംസ്ഥാന സെക്രട്ടറിമാരായ ജോണ്‍സണ്‍ കണ്ടച്ചിറ, പി ആര്‍ സിയാദ്, കൃഷ്ണന്‍ എത്തിക്കല്‍ സംസാരിക്കും. റാലിക്ക് ജില്ല പ്രസിഡന്റ് മുസ്തഫ കൊമ്മേരി, വൈസ് പ്രസിഡന്റ് വാഹിദ് ചെറുവറ്റ, ജലീല്‍ സഖാഫി, ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി, സെക്രട്ടറിമാരായ പി ടി അഹമ്മദ്, കെ ഷെമീര്‍, റഹ്മത്ത് നെല്ലൂളി, നിസാം പുത്തൂര്‍, കെ പി ഗോപി, ട്രഷറര്‍ ടി കെ അബ്ദുല്‍ അസീസ് മാസ്റ്റര്‍, ജില്ല കമ്മിറ്റി അംഗങ്ങളായ സലീം കാരാടി, കെ കെ ഫൗസിയ, സന്ധ്യ ഉമേഷ്, പി നിസാര്‍ അഹമ്മദ്, ഇ നാസര്‍, ടി പി മുഹമ്മദ്, പി ടി അബ്ദുല്‍ ഖയ്യും, പി വി ജോര്‍ജ്, കെ വി പി ഷാജഹാന്‍, അഡ്വ. ഇ കെ മുഹമ്മദലി, ജുഗല്‍ പ്രകാശ്, എം പി കുഞ്ഞമ്മദ് നേതൃത്വം നല്‍കും.


Next Story

RELATED STORIES

Share it