Kozhikode

കൊവിഡ് വ്യാപനം: കോഴിക്കോട് ജില്ലയില്‍ 15 കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി

കൊവിഡ് വ്യാപനം: കോഴിക്കോട് ജില്ലയില്‍ 15 കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി
X

കോഴിക്കോട്: കൊവിഡ് വ്യാപനം തടയുന്നതിന്റെ മുന്നോടിയായി കോഴിക്കോട് ജില്ലയിലെ 15 പ്രദേശങ്ങള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കലക്റ്റര്‍ പ്രഖ്യാപിച്ചു. കോഴിക്കോട് കോര്‍പ്പറേഷനിലെ വാര്‍ഡ് 35 ആഴ്ചവട്ടം, പയ്യോളി മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡുകളായ 2, 30, 33,34,35, 36, കുന്നുമ്മല്‍ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡുകളായ 1,2, 3, 9, 11,12,13 തൂണേരി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 14 തൂണേരി ടൗണിലെ തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് എന്നിവിടങ്ങളാണ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്.

അതേസമയം, കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ഏര്‍പ്പെടുത്തിയ ഞായാറാഴ്ചകളിലെ ലോക്ക്ഡൗണ്‍ തുടരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അവശ്യ വസ്തുക്കളുടെ കടകളും മെഡിക്കല്‍ സ്ഥാപനങ്ങളും മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടുള്ളൂവെന്നും അദ്ദേഹം നിര്‍ദേശിച്ചു.


Next Story

RELATED STORIES

Share it