Kozhikode

കോഴിക്കോട് ജില്ലയില്‍ 588 പേര്‍ക്ക് കൊവിഡ്; 477 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട് ജില്ലയില്‍  588  പേര്‍ക്ക് കൊവിഡ്; 477 പേര്‍ക്ക് രോഗമുക്തി
X

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 588 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ടു പേരും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ നാലു പേരും പോസിറ്റീവ് ആയിട്ടുണ്ട്. സമ്പര്‍ക്കം വഴി 553 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഉറവിടം വ്യക്തമല്ലാത്ത 29 പോസിറ്റീവ് കേസുകളുണ്ട്. 5043 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു.




Next Story

RELATED STORIES

Share it