Kozhikode

നിയന്ത്രണം വിട്ട ജീപ്പ് കാറിലിടിച്ച് അപകടം; പരിക്കേറ്റയാള്‍ മരിച്ചു

നിയന്ത്രണം വിട്ട ജീപ്പ് കാറിലിടിച്ച് അപകടം; പരിക്കേറ്റയാള്‍ മരിച്ചു
X

കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസില്‍ നിയന്ത്രണം വിട്ട ജീപ്പ് കാറിലിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. കേളകം അടയ്ക്കാത്തോട് ശാന്തിഗിരി വടക്കയില്‍ ജെറീഷ് ചാക്കോ (47) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്നു ജെറീഷ്. കാറിലുണ്ടായിരുന്ന കേളകം മറുകുളത്ത് ഹൗസില്‍ പ്രശാന്തന്‍ (35), അടക്കാത്തോട് പടിയ കണ്ടത്തില്‍ ജിജു എന്നിവര്‍ക്കും പരിക്കേറ്റിരുന്നു.

പ്രശാന്തിനെയും ജിജുവിനെയും മെഡിക്കല്‍ കോളജ് ആശുപത്രിയിലും ജെറീഷിനെ സ്വകാര്യാശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരുന്നത്. തലയ്ക്ക് പരിക്കേറ്റ ജെറീഷിന്റെ നില ഗുരുതരാവസ്ഥയിലായിരുന്നു. കണ്ണൂരില്‍നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന കാര്‍ വൈകീട്ട് നാലുമണിയോടെയാണ് അപകടത്തില്‍പ്പെട്ടത്. എതിര്‍ദിശയില്‍നിന്നും നിയന്ത്രണംവിട്ട് ഡിവൈഡറും മറികടന്ന് വന്ന വാന്‍ കാറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പാടെ തകര്‍ന്നിട്ടുണ്ട്. പരിക്കേറ്റവരെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ജോണ്‍സിയാണ് ജെറീഷിന്റെ ഭാര്യ. മക്കള്‍: ജോയല്‍, നോയല്‍. സംസ്‌കാരം പിന്നീട്.

Next Story

RELATED STORIES

Share it