Kozhikode

നിര്‍ത്തിയിട്ട ലോറിയില്‍ഇടിച്ച് പിക്കപ്പ് ലോറിയിലെ സഹായി മരിച്ചു

നിര്‍ത്തിയിട്ട ലോറിയില്‍ഇടിച്ച് പിക്കപ്പ് ലോറിയിലെ സഹായി മരിച്ചു
X

പയ്യോളി: നിര്‍ത്തിട്ട ലോറിക്ക് പുറകില്‍ ഇടിച്ച് പിക്കപ്പ് ലോറിയിലെ യുവാവ് മരിച്ചു. വയനാട് മട്ടിലയം നിരവില്‍ പുഴയിലെ സിജെഎസ് പച്ചക്കറി വ്യാപാരി ചിറക്കല്‍ വ്യാപാരി വീട്ടില്‍ ജോണ്‍സന്റെ മകന്‍ ജില്‍സണ്‍ എന്ന കുട്ടന്‍ (29) ആണ് മരിച്ചത്. ഡ്രൈവര്‍ ബൈജു നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ദേശീയപാതയില്‍ ഇന്ന് രാവിലെ ഏഴിന് പയ്യോളി തീര്‍ഥ ഹോട്ടലിന് സമീപം വച്ചായിരുന്നു അപകടം.

നേരത്തെ റോഡരികില്‍ നിര്‍ത്തിയിട്ട സിമന്റ് കയറ്റിയ രണ്ട് ലോറികളില്‍ ഇടിച്ചാണ് അപകടം. ഒരു ലോറിയുടെ അരികില്‍ ഇടിച്ച ശേഷം മുന്‍പില്‍ നിര്‍ത്തിയ ലോറിക്കടിയിലേക്ക് പിക്കപ്പ് ഇടിച്ച് കയറുകയായിരുന്നു. നാട്ടുകാരും പോലിസും പരിക്കേറ്റവരെ പുറത്തെടുത്ത് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വടകരയിലെ സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് പച്ചക്കറി കയറ്റി വരുന്നതിനിടെയായിരുന്നു അപകടം ജില്‍സന്റെ മാതാവ് ജസി, സഹോദരി ജിസ്‌ന.

Next Story

RELATED STORIES

Share it