Kozhikode

നിയമപരമായ രക്ഷാകര്‍തൃത്വത്തിന് 33 പേര്‍ക്ക് അനുമതി

നാഷനല്‍ ട്രസ്റ്റിന്റെ ഓണ്‍ലൈന്‍ ഹിയറിങ്ങിലൂടെയാണ് മുന്‍കൂട്ടി നിശ്ചയിച്ച 33 പേര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

നിയമപരമായ രക്ഷാകര്‍തൃത്വത്തിന് 33 പേര്‍ക്ക് അനുമതി
X

കോഴിക്കോട്: പ്രത്യേക പരിഗണന ആവശ്യമുള്ളവരുടെ നിയമപരമായ രക്ഷാകര്‍തൃത്വത്തിന് 33 പേര്‍ക്കുകൂടി അനുമതി നല്‍കി. നാഷനല്‍ ട്രസ്റ്റിന്റെ ഓണ്‍ലൈന്‍ ഹിയറിങ്ങിലൂടെയാണ് മുന്‍കൂട്ടി നിശ്ചയിച്ച 33 പേര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. നിരാമയ ഇന്‍ഷുറന്‍സിന് മുഴുവന്‍ പേരേയും പരിഗണിച്ചു. സ്വത്ത് സംബന്ധമായ നാല് അപേക്ഷകളും പരിഗണിച്ചു. ആശ്വാസകിരണം വികലാംഗപെന്‍ഷന്‍, സ്‌കോളര്‍ഷിപ്പ്, റേഷന്‍കാര്‍ഡ്, സ്‌പെഷല്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കാത്തവര്‍ക്ക് അത് ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

നാഷനല്‍ ട്രസ്റ്റ് ജില്ലാ ചെയര്‍മാന്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു, ജില്ലാ കണ്‍വീനറും സംസ്ഥാന തല കമ്മിറ്റി മെംബറുമായ പി സിക്കന്തര്‍, ഡോ. പി ഡി ബെന്നി, ലോ ഓഫിസര്‍ സലിം പര്‍വീസ്, സബ് രജിസ്ട്രാര്‍ രശ്മി ഗോപി, എഡിഎംഒ. ഡോ. വി ആര്‍ ലതിക, സ്‌പെഷല്‍ എംപ്ലോയ്‌മെന്റ് ജൂനിയര്‍ സുപ്രണ്ട് വി റീന, നാഷനല്‍ ട്രസ്റ്റ് എന്‍ജിഒ ഹ്യുമാനിറ്റി ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി പി കെ എം സിറാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it