Kottayam

ശബരിമല തീര്‍ത്ഥാടകരുടെ വാഹനവും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

തിങ്കളാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശബരിമല തീര്‍ത്ഥാടകരുടെ വാഹനവും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
X

എരുമേലി: പത്തനംതിട്ടയിലെ കണമല അട്ടിവളവില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനവും കെഎസ്ആര്‍ടിസി ബസ്സും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എരുമേലിയില്‍നിന്നും പമ്പയ്ക്കുപോയ കെഎസ്ആര്‍ടിസി ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു. നാട്ടുകാരും പോലിസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ മുക്കൂട്ടുതറ അസീസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Next Story

RELATED STORIES

Share it