Kottayam

കോട്ടയം ആയുര്‍വേദ ആശുപത്രിയില്‍ പോസ്റ്റ് കൊവിഡ് വാര്‍ഡുകള്‍ ആരംഭിക്കുന്നു

കോട്ടയം ആയുര്‍വേദ ആശുപത്രിയില്‍ പോസ്റ്റ് കൊവിഡ് വാര്‍ഡുകള്‍ ആരംഭിക്കുന്നു
X

കോട്ടയം: ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ പോസ്റ്റ് കൊവിഡ് വാര്‍ഡുകള്‍ ജൂണ്‍ 21ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി ഉദ്ഘാടനം ചെയ്യും. പുനര്‍ജനി പദ്ധതിയുടെ ഭാഗമായാണ് സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും 10 കിടക്കകള്‍ വീതമുള്ള വാര്‍ഡുകള്‍ സജ്ജമാക്കിയിരിക്കുന്നത്. കൊവിഡ് മുക്തരായതിനുശേഷമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം പുനര്‍ജനി ഒപിയിലെത്തുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് കിടത്തിച്ചികില്‍സ ആരംഭിക്കുന്നതെന്ന് ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്‍ വി അജിത് പറഞ്ഞു.

തളര്‍ച്ച, ശരീര വേദന, എല്ലുകള്‍ക്ക് ബലക്കുറവ്, നാഡീ സംബന്ധമായ വിഷയങ്ങള്‍ എന്നീ രോഗാവസ്ഥയിലുള്ളവരാണ് ഒപിയില്‍ അധികമെത്തുന്നത്. ആദ്യഘട്ടത്തില്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ചികില്‍സയും പഞ്ചകര്‍മ ചികില്‍സയും ലഭ്യമാക്കും. നിലവില്‍ കൊവിഡ് വാര്‍ റൂം സേവനവും ഇവിടെ ലഭ്യമാണ്. ചടങ്ങില്‍ ഡിഎംഒ (ആയുര്‍വേദം) സി ജയശ്രീ, ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ വി അജിത്, കൊവിഡ് 19 നോഡല്‍ ഓഫിസര്‍ ഡോ. ജ്യൂവല്‍ ജോസ് തുടങ്ങിയവര്‍ പങ്കെടുക്കും.

Next Story

RELATED STORIES

Share it