Kottayam

കോട്ടയം ജില്ലയില്‍ 505 കൊവിഡ് രോഗികള്‍ കൂടി

കോട്ടയം ജില്ലയില്‍ 505 കൊവിഡ് രോഗികള്‍ കൂടി
X
കോട്ടയം: ജില്ലയില്‍ 505 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 501 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ നാലു പേര്‍ രോഗബാധിതരായി. പുതിയതായി 4634 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 256 പുരുഷന്‍മാരും 207 സ്ത്രീകളും 42 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 66 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.


576 പേര്‍ രോഗമുക്തരായി. 5652 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 43133 പേര്‍ കൊവിഡ് ബാധിതരായി. 37351 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 12360 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.




Next Story

RELATED STORIES

Share it