Kottayam

വ്യാജച്ചാരായ വാറ്റ്: മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

വണ്ടമ്പതാലില്‍ ശാന്തിയത്തില്‍ ബിപിന്‍ (26), മണിക്കല്ല് എസ്റ്റേറ്റ് പുത്തന്‍പുരയ്ക്കല്‍ സുബാഷ് (38), വണ്ടമ്പതാല്‍ കുരികിലംകുന്നില്‍ വിഷ്ണു (20) എന്നിവരാണ് പിടിയിലായത്.

വ്യാജച്ചാരായ വാറ്റ്: മൂന്ന് യുവാക്കള്‍ അറസ്റ്റില്‍
X

കോട്ടയം: മുണ്ടക്കയം വണ്ടമ്പതാലില്‍ വ്യാജച്ചാരായ വാറ്റ് നടത്തിയിരുന്ന സംഘം പോലിസ് പിടിയിലായി. വണ്ടമ്പതാലില്‍ ശാന്തിയത്തില്‍ ബിപിന്‍ (26), മണിക്കല്ല് എസ്റ്റേറ്റ് പുത്തന്‍പുരയ്ക്കല്‍ സുബാഷ് (38), വണ്ടമ്പതാല്‍ കുരികിലംകുന്നില്‍ വിഷ്ണു (20) എന്നിവരാണ് പിടിയിലായത്. വണ്ടമ്പതാല്‍ അതുമ്പല്‍തോടിന് സമീപമുള്ള പഞ്ചായത്ത് പമ്പ് ഹൗസിനു സമീപത്താണ് പ്രതികള്‍ വാറ്റുനടത്തിയിരുന്നത്. പോലിസ് സംഘത്തെ കണ്ട് ഓടിരക്ഷപ്പെട്ട പ്രതികളെ പിന്നീട് പിടികൂടുകയായിരുന്നു.

വാറ്റിനുപയോഗിച്ച അലുമിനിയം പാത്രങ്ങളും മറ്റും സ്ഥലത്തുനിന്ന് പോലിസ് കണ്ടെടുത്തു. ഇതോടൊപ്പം ചാരായവും സാധനസാമഗ്രികളും കൊണ്ടുവരാന്‍ ഉപയോഗിച്ച കെഎല്‍- 37 ഡി- 1495 നമ്പര്‍ ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. എസ്‌ഐ സി ടി സഞ്ജയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ഗ്രേഡ് എഎസ്‌ഐ മോഹന്‍കുമാര്‍, സിവില്‍ പോലിസ് ഓഫിസര്‍മാരായ ഇഖ്ബാല്‍, സന്തോഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Next Story

RELATED STORIES

Share it