ചങ്ങനാശ്ശേരിയില്‍ ബൈക്കുകള്‍ കുട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു

കോട്ടയം: ചങ്ങനാശ്ശേരി ബൈപാസില്‍ ബൈക്കുകള്‍ കുട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. പുതുപ്പള്ളി സ്വദേശി ശരത് പി സുരേഷ് (19), ചങ്ങനാശ്ശേരി സ്വദേശികളായ മുരുകന് ആചാരി (67), സേതുനാഥ് (41) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു അപകടം. മല്‍സരഓട്ടം നടത്തുകയായിരുന്ന ബൈക്ക് മറ്റൊരു ബൈക്കില്‍ ഇടിക്കുകയായിരുന്നു. രണ്ടുപേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. ശരത് ഓടിച്ച ബൈക്ക് അമിതവേഗതയിലെത്തി ബൈപ്പാസില്‍ റോഡ് ക്രോസ് ചെയ്യുകയായിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു.
പാലാത്ര ഭാഗത്തേയ്ക്ക് ബൈക്കില്‍ വരികയായിരുന്നു സേതുനാഥും മുരുകനും. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍നിന്നും തെറിച്ചു വീണ മൂവരും തലയിടിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മുരുകനും സേതുനാഥും സ്വര്‍ണപ്പണിക്കാരാണ്. വാഹനമോടിച്ചിരുന്ന യുവാവിന്റെ ഹെല്‍മെറ്റില്‍നിന്ന് കാമറയും കണ്ടെടുത്തിട്ടുണ്ട്. നേരത്തെയും അമിതവേഗതയില്‍ വാഹനം ഓടിച്ചതിന് ശരത്തിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ഥലത്ത് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.
RELATED STORIES
വിനയ് കുമാര്‍ സക്സേന പുതിയ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍
23 May 2022 4:11 PM GMTആരോഗ്യനില മോശമായി; അബ്ദുന്നാസിര്‍ മഅ്ദനി വീണ്ടും ആശുപത്രിയില്‍
23 May 2022 1:18 PM GMTനടിയെ ആക്രമിച്ച കേസ് ഒതുക്കാന്‍ സിപിഎം ഇടനിലക്കാരായി നില്ക്കുന്നു;...
23 May 2022 12:40 PM GMTതൃശൂരിൽ മുൻ എഐവൈഎഫ് സംസ്ഥാന സമിതി അംഗം സിപിഐ വിട്ട് ബിജെപിയിൽ ചേർന്നു
23 May 2022 11:35 AM GMTവാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ല;മലബാര്‍ ദേവസ്വം ജീവനക്കാര്‍ വീണ്ടും...
23 May 2022 10:33 AM GMTതൃശൂരില്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറി കോണ്‍ഗ്രസ് നേതാക്കള്‍
23 May 2022 10:06 AM GMT