- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അഡ്മിഷന്‍ തട്ടിപ്പുകേസിലെ പ്രതി അറസ്റ്റില്‍
കൊല്ലം ജില്ലയില്‍ പുനലൂര്‍ ഇളമ്പല്‍ ചൂട്ടറ വീട്ടില്‍ ഹരികൃഷ്ണനെയാണ് (22) കറുകച്ചാല്‍ പോലിസ് അറസ്റ്റുചെയ്തത്. കറുകച്ചാല്‍ സ്വദേശിയായ ഒരാളില്‍നിന്നും മംഗളൂരു എജെ ഷെട്ടി മെഡിക്കല്‍ കോളജില്‍ ബാച്ചിലര്‍ ഓഫ് റെസ്പിരേറ്ററി തെറാപ്പി കോഴ്‌സിന് അഡ്മിഷന്‍ വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് 1,28,000 രൂപ തട്ടിയെടുത്ത കേസിലാണ് പ്രതിയെ ചങ്ങനാശ്ശേരിയില്‍നിന്ന് അറസ്റ്റുചെയ്തത്. കൊട്ടാരക്കര സ്വദേശികളായ രണ്ടുപേരില്‍നിന്നും 2,65,000 രൂപ തട്ടിയെടുത്ത കേസിലും ഇയാള്‍ പ്രതിയാണ്.

കോട്ടയം: അയല്‍സംസ്ഥാനങ്ങളിലും വിദേശത്തുമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ അഡ്മിഷന്‍ ശരിയാക്കിക്കൊടുക്കാമെന്നു പറഞ്ഞു തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍. കൊല്ലം ജില്ലയില്‍ പുനലൂര്‍ ഇളമ്പല്‍ ചൂട്ടറ വീട്ടില്‍ ഹരികൃഷ്ണനെയാണ് (22) കറുകച്ചാല്‍ പോലിസ് അറസ്റ്റുചെയ്തത്. കറുകച്ചാല്‍ സ്വദേശിയായ ഒരാളില്‍നിന്നും മംഗളൂരു എജെ ഷെട്ടി മെഡിക്കല്‍ കോളജില്‍ ബാച്ചിലര്‍ ഓഫ് റെസ്പിരേറ്ററി തെറാപ്പി കോഴ്‌സിന് അഡ്മിഷന്‍ വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് 1,28,000 രൂപ തട്ടിയെടുത്ത കേസിലാണ് പ്രതിയെ ചങ്ങനാശ്ശേരിയില്‍നിന്ന് അറസ്റ്റുചെയ്തത്. കൊട്ടാരക്കര സ്വദേശികളായ രണ്ടുപേരില്‍നിന്നും 2,65,000 രൂപ തട്ടിയെടുത്ത കേസിലും ഇയാള്‍ പ്രതിയാണ്. കുന്നിക്കോട് സ്വദേശിയായ ശ്യാം എന്ന യുവാവും ഈ തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി വിവരം കിട്ടിയിട്ടുണ്ട്.
ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇവര്‍ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ സമാനമായ തട്ടിപ്പ് നടത്തിയതായും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. കൂടുതല്‍ പേര്‍ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന വിവരവും അന്വഷിച്ചുവരികയാണെന്ന് പോലിസ് അറിയിച്ചു. കോട്ടയം ജില്ലാ പോലിസ് മേധാവി എസ് ഹരിശങ്കറിന്റെ നിര്‍ദേശാനുസരണം ചങ്ങനാശ്ശേരി ഡിവൈഎസ് പി രാജന്റെ മേല്‍നോട്ടത്തില്‍ കറുകച്ചാല്‍ എസ്എച്ച്ഒ സി കെ മനോജ്, എസ്‌ഐ ഇ വി ഷിബു, എഎസ്‌ഐ അജയഘോഷ്, എസ്‌സിപിഒമാരായ സന്‍ജോ, സുഭാഷ്, സിപിഒ ഉണ്ണികൃഷ്ണന്‍, ലിജോ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















