Kollam

നിയമങ്ങൾക്ക് മാനുഷിക മുഖം ഉണ്ടാവണമെന്നില്ല: എസ്.എച്ച് പഞ്ചാപകേശന്‍

മാനുഷിക മുഖം നഷ്ടപ്പെട്ട നിരവധി നിയമങ്ങളില്‍ ഒന്നാണ് സര്‍ഫാസി ആക്ട്. സിവില്‍ നടപടികള്‍ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ സര്‍ഫാസി ആക്ടില്‍ ലഭ്യമല്ല.

നിയമങ്ങൾക്ക് മാനുഷിക മുഖം ഉണ്ടാവണമെന്നില്ല: എസ്.എച്ച് പഞ്ചാപകേശന്‍
X

കൊല്ലം: പാര്‍ലമെന്റ് പാസാക്കുന്ന ബില്‍ രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ നിയമമാകുമെങ്കിലും അതിന് മാനുഷിക മുഖം ഉണ്ടാകണമെന്നില്ലെന്ന് ജില്ലാ സെഷന്‍സ് ജഡ്ജി എസ്.എച്ച് പഞ്ചാപകേശന്‍ പറഞ്ഞു. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയും കോണ്‍ഫെഡറേഷന്‍ ഓഫ് കണ്‍സ്യൂമര്‍ വിജിലന്‍സ് സെന്ററും സംയുക്തമായി കൊല്ലം പ്രസ് ക്ലബ്ബ് ഹാളില്‍ സംഘടിപ്പിച്ച 'സര്‍ഫാസി നിയമം-2002' പഠനക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാനുഷിക മുഖം നഷ്ടപ്പെട്ട നിരവധി നിയമങ്ങളില്‍ ഒന്നാണ് സര്‍ഫാസി ആക്ട്. സിവില്‍ നടപടികള്‍ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ സര്‍ഫാസി ആക്ടില്‍ ലഭ്യമല്ല. കാരണം വായ്പക്കാരനെ കേള്‍ക്കാതെയാണ് ജാമ്യമുതല്‍ ജപ്തി ചെയ്യുന്നതും ലേലത്തില്‍ വയ്ക്കുന്നതുമെന്നും അദ്ദേഹം പറഞ്ഞു. മേയര്‍ വി രാജേന്ദ്രബാബു അധ്യക്ഷത വഹിച്ചു. റിട്ട. സീനിയര്‍ ബാങ്ക് മാനേജര്‍ കെ ഹരികുമാരന്‍ നായര്‍, ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.പി സജിനാഥ്, റസിഡന്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എസ് സുവര്‍ണകുമാര്‍, എച്ച് റസീനാ അജയന്‍, പ്രസന്നാ ഗോപാലന്‍, ഷീലാ ജഗധരന്‍, ഷാജിലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it