Latest News

കൈയ്യിലെ ചില്ല് നീക്കാതെ മുറിവ് തുന്നികെട്ടി; ചേര്‍ത്തല താലൂക്ക് ആശുപത്രിക്കെതിരേ പരാതി

കൈയ്യിലെ ചില്ല് നീക്കാതെ മുറിവ് തുന്നികെട്ടി; ചേര്‍ത്തല താലൂക്ക് ആശുപത്രിക്കെതിരേ പരാതി
X

ചേര്‍ത്തല: ചേര്‍ത്തല താലൂക്ക് ആശുപത്രിക്കെതിരേ ചികില്‍സാ പിഴവ് ആരോപണം. അപകടത്തില്‍ പരിക്കേറ്റയാളുടെ കൈയ്യിലെ ചില്ല് നീക്കാതെയാണ് മുറിവ് തുന്നികെട്ടിയതെന്നാണ് പരാതി. തുറവൂര്‍ വളമംഗലം സ്വദേശിയും ഓട്ടോ ഡ്രൈവറുമായ രാധാകൃഷ്ണന്‍ പിള്ള (60)യാണ് പരാതിയുമായി രംഗത്തെത്തിയത്. ഡിസംബര്‍ 18ന് ഓട്ടോയ്ക്ക് കുറുകെ നായ ചാടിയതിനെ തുടര്‍ന്ന് വാഹനം മറിയുകയായിരുന്നു. ഇതോടെ ചില്ല് കഷണങ്ങള്‍ പാറി തലയ്ക്കും കൈയ്ക്കും പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ചികില്‍സയ്ക്കായി ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ സമീപിച്ചു.

എന്നാല്‍, മുറിവ് ഉണങ്ങാതെ തുടരുകയും കടുത്ത വേദന അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയപ്പോഴാണ് കൈയില്‍ ചില്ല് കഷ്ണങ്ങള്‍ കുടുങ്ങിയിരിക്കുകയാണെന്ന് പരിശോധനയില്‍ വ്യക്തമായത്. മുറിവ് വൃത്തിയാക്കാതെ തുന്നിക്കെട്ടിയതാണെന്നും അദ്ദേഹം ആരോപിച്ചു.

മുറിവ് തുന്നിക്കെട്ടി 63 ദിവസങ്ങള്‍ക്ക് ശേഷം നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് അഞ്ചു ചില്ല് കഷ്ണങ്ങള്‍ പുറത്തെടുത്തത്. സംഭവത്തില്‍ ബന്ധപ്പെട്ട ഡോക്ടര്‍ക്കെതിരേ മെഡിക്കല്‍ സൂപ്രണ്ടിന് പരാതി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്നും രാധാകൃഷ്ണന്‍ പിള്ള അറിയിച്ചു. ഇനി മറ്റാര്‍ക്കും ഇത്തരം ദുരനുഭവം ഉണ്ടാകരുതെന്നും അദ്ദേഹം പ്രതികരിച്ചു.

Next Story

RELATED STORIES

Share it